ജയ ജയ ഗിരീശ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തതോ വിധാതാ വിധിവദ്വിധാനം
ക്രതും വിധാതും കില നിശ്ചിതാത്മാ
ദ്രുതം സ രൂപ്യാചലമാപ്യ ദേവം
പതിം പശൂനാമിതി വാചമൂചേ
പല്ലവി:
ജയ ജയ ഗിരീശ ഗുണസുന്ധോ സകല-
ജഗതാമ്പതേ സാധുജനപരമബന്ധോ
ചരണം1:
ശിവദർശനേന തവ നിയതം ഭവ്യശീല
മമ ഹൃദയമതിമുദിതം ഇന്നു
ധ്രുവമെന്റെ കാമിതശേഷമപി ഫലിതം
അർത്ഥം:
അതിനുശേഷം ബ്രഹ്മാവ് വിധിപോലെ ഒരു യാഗം ചെയ്യാന്‍ തീരുമാനിക്കുകയും കൈലാസത്തില്‍ പോയി ശിവനോട് ഇപ്രകാരം പറയുകയും ചെയ്തു.
അല്ലയോ ഗിരീശാ ഗുണസമുദ്രമേ, എല്ലാ ലോകങ്ങള്‍ക്കും പതിയായിട്ടുള്ളവനേ, സാധുജനങ്ങള്‍ക്ക് ബന്ധുവായിട്ടുള്ളവനേ ജയിച്ചാലും. അങ്ങയുടെ ദര്‍ശനം കൊണ്ട് എന്റെ ഹൃദയം ഏറ്റവും സന്തോഷമുള്ളതായി. എന്റെ ആഗ്രഹം സാധിച്ചതുപോലെയായി.