പ്രഹ്ലാദ ചരിതം

പ്രഹ്ലാദചരിതം ആട്ടക്കഥ

Malayalam

പൂർണചന്ദ്ര വദനേ

Malayalam
അഥ തദാ  മദനാകുലമാനസ-
സ്സുരവരോ മുദിതസ്സ  ശചീയുത:
പ്രമദകാനനമേത്യ രിരംസയാ 
പ്രമുദിതസ്ത്വഥ താമിദമുചിവാൻ


പൂർണചന്ദ്ര വദനേ! അർണോജദളനയനേ!
വർണജിതകാഞ്ചനേ ! കേൾക്ക തൂർണം വന്നാലും നീ.
വർണ്യഗുണജലധേ ! ജീർണമാകുന്നു മന്മാനസം  കാമനാൽ.


മന്ദപവനനിതാ ഇന്ദിന്ദിരമിഥുനത്തെ 
കുന്ദകുസുമത്തിലിരുത്തി ആന്ദോളനം ചെയ്യിക്കുന്നു.
ആനന്ദേന കണ്ടാലും സുന്ദരാംഗി ! സുഖേന.


പ്രഹ്ലാദ ചരിതം

Malayalam

ആട്ടക്കഥാകാരൻ

 ഇതേ പേരിൽ  ആട്ടക്കഥകൾ വേറേയും ഉണ്ട്.  ഇപ്പോൾ നാട്ട് നടപ്പുള്ള ഈ ആട്ടക്കഥയുടെ കർത്താവ് മടവൂർ കേളുവാശാൻ (1857 - 1888) ആണെന്ന് പറയപ്പെടുന്നു. 
 

Pages