പ്രഹ്ലാദ ചരിതം

പ്രഹ്ലാദചരിതം ആട്ടക്കഥ

Malayalam

ബാലകന്മാരേ നിങ്ങൾ സാദരം

Malayalam
ബാലകന്മാരേ നിങ്ങൾ സാദരം കേൾപ്പിനെന്റെ-
വാചം മനോഹരം എന്നോർപ്പിൻ  മടിച്ചീടാതേ ...
 
മോദത്തെ വരുത്തുന്ന നാമത്തെ കേൾപ്പിപ്പൻ ഞാൻ 
മോദമിന്നതു കൊണ്ടു സാദരം ഭവിച്ചീടും
 
ജപിപ്പിൻ നാരായണനാമത്തെ ഹേ! ബാലന്മാരേ! 
ഭജിപ്പിൻ ശ്രീവല്ലഭപദയുഗളം.
 
അപ്പം പഴം പാൽപ്പായസം കെൽപ്പോടെ ലഭിക്കണമെങ്കിൽ 
അപ്പുമാൻ തന്നെ നൽകീടും കെൽപ്പോടെ വേണ്ടുന്നതെല്ലാം;
 
കഷ്ടം ഹിരണ്യ നാമം ഒട്ടും ജപിച്ചീടരുതേ;
ദുഷ്ടതവന്നു നിങ്ങളിൽ പെട്ടിടും ബാലന്മാരെ !

നക്തഞ്ചരാധിപ തവ വാക്കു

Malayalam
നക്തഞ്ചരാധിപ തവ വാക്കു കർണ്ണപീയൂഷമാം 
നിത്യവും തവാജ്ഞയാലേ സത്തമ! ഞങ്ങൾ വാഴുന്നു
 
നിന്നുടയ ബുജബലം മൂന്നുലോകങ്ങളിലും 
മന്ദമെന്യേ വാഴ്ത്തീടുന്നു നന്ദനീയ ഗുണശീല !
 
ഐശ്വര്യമേറീടുന്ന നിൻ ബാലകാനാം പ്രഹ്ലാദനെ 
കുശലവിദ്യകളിന്നു ആയവണ്ണം പഠിപ്പിക്കാം

മാമുനിവര തവ പാദയുഗളം വന്ദേ

Malayalam
ഇത്ഥം ദൈത്യവരൻ നിജപ്രണയിനീ  സംയുക്തനായ്‌ മേവിടും 
മദ്ധ്യേകാലമടുത്തു തന്ടെ സുതനാം പ്രഹ്ളാദനെന്നോർത്തഹോ !
വിദ്യാഭ്യാസമതിനു തം മുനിവരം ശ്രീശുക്രമേല്പിച്ചുകൊ-
ണ്ടുദ്യോഗിപ്പതിനാശു ദാനവനിദം വാചങ്ങളൂചേ മുദാ


മാമുനിവര ! തവ പാദയുഗളം വന്ദേ,
പാരാതേ ഗിരം മമ സാദരം ശ്രവിച്ചാലും


എന്നുടെ ബുജബലം മൂന്നുലോകങ്ങളിലും 
മന്ദമെന്നിയെ പുകഴ്ത്തുന്നില്ലയോ മാമുനേ!


എത്രയും ഗുണമുള്ള പുത്രനാം പ്രഹ്ലാദനെ 
ചിത്രമായീടുന്നൊരു സ്തോത്രോപദേശം ചെയ്ക

ദൈത്യവീര സുമതേ

Malayalam
ദൈത്യവീര ! സുമതേ ! വല്ലഭ ! ശൃണു 
അത്യന്തം മോദം വളരുന്നു മേ 
നിത്യവും ഞാൻ തിരുമേനി പുണർന്നീടാൻ 
കാത്തിരുന്നീടുന്നു നിൻ കനിവു കാന്ത !
മാരവീരനമ്പെയ്യുന്നു ദേഹേ 
പാരമതിനാൽ തളരുന്നു മേ 
വീരവീര ! തവ കൃപയുണ്ടെന്നാകിലോ 
ധൈര്യ മോ ടുമിഹ സുഖിച്ചീടാം

മാനിനിമാർ മൗലീരത്നമേ

Malayalam
രാജൽ പല്ലവ പുഷ്പസാലകലിതാ വാസാദി മോദോല്ലസൽ 
കൂജൽ കോകില കോമളാരവമിളൽ  കേകീനിനാദാഞ്ചിതേ 
കാലേ കാമശരാതുരേ ദിതിസുതോ വീക്ഷൈകദാ വല്ലഭാം 
ബാലാം കാമകലാസു കൗശലവതീ മൂചേ  *കലാസ്ത്രാമിദം.
(*പാഠഭേദം  : കയാധൂമിദം)


കമനീയാകൃതേ കാന്ത കാമിതമിതു കേൾക്ക

Malayalam
കമനീയാകൃതേ ! കാന്ത !കാമിതമിതു കേൾക്ക
അമിതരുചി സുരതേ അമ്പൊടു വളരുന്നു.
അളിനികരഝങ്കാരം അധികമിതു നിനച്ചാൽ 
നളിനശരശാസനം നലമൊടു രമിച്ചീടാൻ.
 
കാന്തൻ സുരതമതിൽകാംക്ഷയോടണയുമ്പോൾ 
കാന്തന്മാരുടെ മോദം കഥിക്കുന്നതെങ്ങിനേ?
നല്ലൊരു കളിയാടാൻ നാമിഹ തുടർന്നീടിൽ 
ഇല്ലതിനിഹ തെല്ലും ഇനി മടി സുരനാഥ!

Pages