പ്രഹ്ലാദ ചരിതം

പ്രഹ്ലാദചരിതം ആട്ടക്കഥ

Malayalam

ഇങ്ങനെ ചൊൽവാനോ താതൻ

Malayalam
ഇങ്ങനെ ചൊൽവാനോ താതൻ നിങ്ങളെ നിയോഗിച്ചതും?
ഇങ്ങറിയാം വേണ്ടും  കാര്യം ഭംഗിയാരും പറയേണ്ടാ
 
ദൂതരായ നിങ്ങൾക്കെൻറെ താതനിയോഗത്തെ ചെയ്‍വാൻ 
ചേതമെന്തു ചെയ്തീടുക പാതു പത്മനാഭോനിശം 

എന്തീവണ്ണം ചൊല്ലീടുന്നു നിൻ തൊഴിലിതാകാ

Malayalam
ആദേശമാദായ നിദേശകാരാ
ദൈതേയനാഥാസ്യ  സൂതം ഗൃഹീത്വാ 
ശൂലാസികുന്താദി  കരാഞ്ചലസ്തേ 
ദൂതാ വിനീയേതി ച വാചമൂചേ
 
 
എന്തീവണ്ണം ചൊല്ലീടുന്നു നിൻ തൊഴിലിതാകാ 
ചന്തമൊടു താതൻതന്റെ  അന്തരംഗേ മോദം നൽകി 
അന്തികത്തിൽ വാഴ്ക നല്ലൂ, ചിന്തയേതും വേണ്ടതിനു
സ്വാമി നാരായണ! എന്നു നാമമെന്തിനു ചൊല്ലുന്നു?
കാമിതങ്ങൾ നൽകീടുവാൻ സ്വാമി നിൻറെ താതനല്ലോ

 

ദൈതേയകുലദീപ

Malayalam
ദൈതേയകുലദീപ! ദീനജനാവന! നീ 
ചേതസി  കോപിച്ചീടരുതേ 
ഏതവനിങ്ങനെ ചെയ്തുപദേശം 
ഏതുമറിഞ്ഞീല ഹേ ഹേതു ഞാൻ വീര !
 
ബാല്യമതിൽത്തന്നെ വല്ലാതെതീർന്നിവൻ 
വല്ലതുമിങ്ങനെ  ചൊല്ലുന്നതല്ല ഞാൻ 
നല്ലൊരുപദേശമല്ലൊ ചെയ്തതും 
ഇല്ല സുരേശ്വര! തെല്ലുമേ സംശയം 
 
ദാസനിവൻ ഗരുഡാസനൻ തന്നുടെ 
വാസന കളാവാൻ പ്രയാസമിതെത്രയും;

അത്ഭുതമത്ഭുതമഭ്യസനം

Malayalam
അത്ഭുതമത്ഭുതമഭ്യസനം  പരം 
അത്ഭുത മത്ഭുതമേ! 
സഭ്യേതരമായുള്ളൊരു വചനമി-
തഭ്യസിച്ചതോർത്താൽ !
 
ചണ്ഡാമർക്കരന്മാരേ! നിങ്ങൾ 
ഈവണ്ണമെന്തുചൊൽവാൻ?
ചണ്ഡപരാക്രമനാകിയൊരെന്നുടെ 
ദണ്ഡമേൽക്ക നൂനം 
 
എന്തിവനിങ്ങനെ ചൊൽവാൻ ഗുരുസുത !
ബന്ധമെന്തു ചൊൽക 
കൃന്തനമതുഞാൻ ചെയ്തീടും തവ 
ഹന്ത  ഹന്ത മൂഢാ!....
 
കഷ്ടമിതിവനുപദേശം ചെയ്ത 
നികൃഷ്ടനായ നീയ്യോ ?
ദുഷ്ട! നിനക്കിതിനുള്ളൊരു ദക്ഷിണ-

കേൾക്ക ഹേ ജനക

Malayalam
കേൾക്ക ഹേ ജനക! മേ വാക്കേവമധുനാ
ഒക്കവേ കഥിച്ചീടാം ധിക്കരിച്ചീടൊലാ 
മൂഢതനശിച്ചീടാൻ പ്രൗഢനാം ഗുരുതന്റെ 
ഗൂഢോപദേശംതന്നെ ഗാഢകാരണം കേൾക്ക 
 
ഖേദങ്ങൾ ഒഴിവാനും  മോദം സംഭവിപ്പാനും 
ആദികാരണമിന്നു സാദരം കഥിച്ചീടാം.
ഈരേഴുലോകങ്ങൾക്കും കാരണനായീടുന്ന 
നാരായണദേവനെ ആരാധിക്കയേ നല്ലൂ

ബാലക സുഖമോ തവ

Malayalam

സ്വർഗം ജിത്വാ സുഖമധിവസന്നേകദാ പുത്രമിത്രൈ
പ്രഹ്ലാദന്തം ഗുരുനികടഗം  സാദാരഞ്ചാപി നീത്വാ,
വിദ്യാഭ്യാസ ശ്രവണകുതുകാദങ്കമാരോപ്യ ശിഷ്ടം
പുഷ്ടാമോദം ദനുജവൃഷഭോ  ഭാഷിതഞ്ചാ ബഭാഷേ

ബാലക ! സുഖമോ തവ
ചാലവേ കേൾക്ക സുമതേ!...

ശീല ധനവിദ്യ
വഴിപോലെതന്നേ  പഠിച്ചിതോ

ചിരകാലമായില്ലയോ ഗുരുകുലമതിൽത്തന്നെ
വിരവൊടു വാണീടുന്നു വരഗുണവാസസുത !

ഉദ്യൊഗിച്ചതെന്തിനെല്ലാം!ആദ്യ കേൾക്കാൻ കൗതുകം മേ
ഹൃദ്യശീല പ്രഹ്ലാദാ ! കേൾ  വിദ്യാഹീനൻ പശുവല്ലൊ.
ഏതൊരുവിദ്യ നിനക്കു ചേതസി തെളിഞ്ഞിതെന്നും
താതനാമെന്നോടു ചൊൽക വീതസന്ദേഹം നീ വീര !

 

പറക പറക ദനുജരാജനന്ദന

Malayalam
പറക പറക ദനുജരാജനന്ദന !
പരിചിനോടു പരമാർത്ഥം 
 
പറയരുതാതുള്ളൊരു നാമത്തെ 
പറകിൽ പറയാതാക്കുമിദാനീം 
 
എന്തിനു നാരായണ എന്നിങ്ങിനെ-
ചൊല്ലുന്നു നാമമിങ്ങിനെ -
യോഗ്യമല്ല ബാലക!
 
ഇന്നിരണ്യനാമമെന്നു ചൊല്ലുവിൻ-
അല്ലെങ്കിൽ തല്ലുകൊള്ളുമേ-
യോഗ്യമല്ല ബാലക

Pages