പൂതനാമോക്ഷം

പൂതനാമോക്ഷം ആട്ടക്കഥ

Malayalam

ദണ്ഡകം

Malayalam
ഏവം നിശമ്യ വസുദേവന്മുദാ തദനു
ഭാവം തെളിഞ്ഞു സുകുമാരം
തനുവിജിതമാരം, നിശി നിജകുമാരം
-കരമതിലെടുത്തനതി-ചിരമഥ ഗമിച്ചു ബഹി-
ഉരുസുകൃതനതുലമഹിമാരം
 
മന്ദം തുറന്നരര വൃന്ദങ്ങൾ താനെ
ഘനവൃന്ദങ്ങൾ വന്മഴപൊഴിഞ്ഞു!
പ്രഭുമനമറിഞ്ഞു, ഫണിപതിയണഞ്ഞും,
-ഫണപടലകുടകളുടെ-നടുവിലതി ചടുലമണി-
ഘൃണിഘടകളാൽ വഴി തെളിഞ്ഞു
 
ശൂരാത്മജൻ തദനു ദൂരത്തുനീങ്ങിയൊരു
സൂരാത്മജാമപി കടന്നു
നിഭൃതത കലർന്നു, നികടഭുവി ചേർന്നു,

പ്രീതോഹം തവ ഹന്ത

Malayalam
പ്രീതോഹം തവ ഹന്ത! ഭൂരിതരയാ ഭക്ത്യാ, ഭയം മാം കൃതാ
ഭോ ഭോജേശ! സകാശതസ്ത്വമധുനാ മാം പ്രാപയിത്വാ വ്രജം
ആനീയാനകദുന്ദുഭേത്ര തനയാം നന്ദസ്യ, നന്ദസ്വ ഗാ-
മിത്യാലാപ്യ ഹരിർഘനാഘനനിഭോ ബാലോഭവൽ പ്രാകൃതം

പത്മനാഭ പരമപുരുഷ പാഹിമാം

Malayalam
സുപ്തേ രാജഭടവ്രജേ സുരഭിലേ വാതാംകുരേ പ്രേംഖതി
പ്രൗഢദ്ധ്വാന്തതിരോഹിതേംബരപഥേ വൃത്തേ നിശീഥേ തദാ
ഉൽപ്പന്നം നിബരീസഭക്തി വിവശൗ ഭാര്യാപതീ തൗ സ്തൈവ-
രീഡാതേ മൃഢവാസവാദിവിബുധൈരാരാദ്ധ്യമദ്ധാ ഹരീം
 
പത്മനാഭ! പരമപുരുഷ പാഹിമാം വിഭോ!
ഛത്മരഹിത! ഭക്തമഹിത! ശുദ്ധഗുണനിധേ!
പരമഭാഗവത നിഷേവൃപദ! നമോസ്തുതേ
ചരണപതിതവിവിധ താപഹര! നമോസ്തുതേ!
 
ഉൽക്കടാധികടലിൽ മുങ്ങി ഉഴലും ഞങ്ങൾക്കു
ത്വൽക്കടാക്ഷതരണിതന്നെ താരകം പരം
സത്സമാജമതിനു തവ ലസൽ പദാംബുജം

ആളിമാരേ വരികരികിൽ

Malayalam
പ്രഭാപൂരം ശൗരേർഗ്ഗതമിവ ബഹിഃ സ്തന്യവിവരൈഃ
കുചാഗ്രം ബിഭ്രണാ വികചവിശദാംഭോജവദനാ
നികാമം സന്നാംഗീ സപദി വസുദേവസ്യ ഗൃഹിണീ
തദാനീമാസന്ന പ്രസവസമയാളീരചകഥൽ
 
ആളിമാരേ! വരികരികിൽ ആലപിതം കേൾക്ക നിങ്ങൾ
തളരുന്നു മമ മേനി തരുണേന്ദുമുഖിമാരേ!
അഞ്ചാറുബാലകരെ അഞ്ചാതെ കംസൻ മുന്നം
പഞ്ചത ചെയ്തതുമോർത്താൽ ചഞ്ചലത പെരുകുന്നു
അഷ്ടമനാം ബാലകനെ ദുഷ്ടൻ കൊലചെയ്യാതെ
പുഷ്ടമോദം പത്മനാഭൻ പെട്ടെന്നു രക്ഷിക്കണം

 

ബാഹുവിക്രമവിജിതസംക്രന്ദന

Malayalam
ബാഹുവിക്രമവിജിതസംക്രന്ദന!
സ്വർഗ്ഗലോകേനിന്നു നിർഗ്ഗമിച്ചിങ്ങു ഞാൻ
ആഗ്രഹിച്ചു ഗൂഢം ചൊല്ലുവാനൊരുകാര്യം
മിത്രമെന്നു ഭാവമെത്രയും നിനക്കത്ര ശൗരിതന്നിലത്ഭുതം
ശത്രുവായ് പിറക്കും നിന്റെ വംശേ ഹരി
വൃത്രവൈരിയുടെ പ്രാർത്ഥന കാരണാൽ
പാർത്ഥിവോത്തമ ഭവാനോടു പര-
മാർത്ഥമൊക്കവെ പറഞ്ഞു ഞാൻ
അത്ര യുക്തമെന്തെന്നാപ്തരായ
മന്ത്രിസത്തമന്മാരുമായൊത്തു ചിന്തിച്ചാലും

സകലഗുണരത്നവിപണേ

Malayalam
ജൃംഭാരംഭികുസുംഭപാടലജടാഭാരം പുരഃ സ്വർഗ്ഗതോ
നിർഗ്ഗച്ഛന്തമവേക്ഷ്യ സാക്ഷവലയം വീണാപ്രവീണാംഗുലീം
സോമാഭം ഹിമാവാലുകാച്ഛഭസിതം കംസഃ പ്രശംസാസ്പദം
പ്രാഹ സ്മ സ്മിതകാന്തികന്ദളലസന്നനാരദം നാരദം


സകലഗുണരത്നവിപണേ! തവ കിമയി
സ്വാഗതം വൈണികമുനേ!
അകലുഷ! തവാംഘ്രിനഖചന്ദ്രിക കാൺകയാൽ
അകതളിരിലാനന്ദജലധി വളരുന്നു



ഉണ്ടു തവ പക്ഷപാതം ഇജ്ജനേ

പ്രാണനാഥ മമ മൊഴി

Malayalam
പ്രാണനാഥ! മമ മൊഴി പ്രീതിയോടെ കേൾക്ക
പൂർന്നമോദം കേളിചെയ്‌വാൻ തൂർണ്ണം പോക നാമുദ്യാനേ
ചന്ദ്രനുദിച്ചുയർന്നു മന്ദവായി വീശിടുന്നു
കുന്ദമാലതികൾ പൂത്തു കന്ദർപ്പനെ വ്ളർക്കുന്നു
ചന്ദ്രകാന്തമണിമേട സാന്ദ്രകേളികൾക്കുചിതം
ഇന്ദ്രലോകോദ്യാനത്തിലും ഏവമില്ല സുഖമോർത്താൽ

Pages