പൂതനാമോക്ഷം

പൂതനാമോക്ഷം ആട്ടക്കഥ

Malayalam

ഇടിയൊടു കടുതരമിടയും

Malayalam
ഇടിയൊടു കടുതരമിടയും നമ്മുടെ
ഝട ഝട പടുരണിതം കേൾക്കുമ്പോൾ
പടയുടെ നടുവേ പൊടിപെടുമരിവര-
പടലമശേഷം ദൃഢതരമിപ്പോൾ
മന്ത്രിവീരരേ! കേൾക്ക  മേ ഗിരം മന്ത്രിവീരരേ!

ഉഗ്രസേനജ കേൾക്ക മേ ഗിരം

Malayalam
ഉഗ്രസേനജ! കേൾക്ക മേ ഗിരം
ഉഗ്രസേനജ!
ഉഗ്രപരാക്രമ! നിന്നുടെ സവിധേ
വൃഗ്രവിഹീനം മരുവീടുന്നദു-
രാഗ്രഹി വസുദേവൻ തന്നുടയ
സമഗ്രമതോർത്താൽ അത്ഭുതമല്ലോ
കുടിലത പെരുകിന വസുദേവനെ ഞാൻ
വടിവൊടു പൊരുതു ജയിച്ചിഹ വരുവൻ
മടിയരുതതിനിഹ മനസി ഇദാനീം
വിടയരുളീടുക അടിയനുമിപ്പോൾ

ഭീഷണരൂപ വൃഷാസുര

Malayalam
കർണ്ണാരുന്തുദമന്തരേത്യ കലയൻ കാത്യായനീഭാഷിതം
കംസസ്തൂർണ്ണമനിഷ്ടമഷ്ടമശിശോരാശങ്കമാനസ്സ്വസുഃ
ആഹൂയാഹതസൽക്രിയാനഹരഹഃ സ്നിഗ്ദ്ധാൻ സ മദ്ധ്യേസഭം
ദൈതേയാൻ നിജഗാദ സാഹസകലാലംബാൻ പ്രലംബാദികാൻ
 
ഭീഷണരൂപ! വൃഷാസുര! കേൾക്ക
തോഷമൊടെന്നുടെ ഭാഷിതം
ഭീഷിതാരിബല! ധേനുക! നീ
വിശേഷങ്ങളൊന്നും ധരിച്ചില്ലേ?
നാരദമാമുനി ചൊന്നതും
ബഹുസാരമോർക്കിഒൽ ബക ദാനവ!
ആനകദുന്ദുഭി ദുർമ്മതി നമ്മേ മാനിച്ചു
ചേർന്നങ്ങു വാഴ്കയും,
ബന്ധുപോലെവാഴും വൈരിയെയാശു

ഭോ ഭോജേശ

Malayalam
ശ്രുത്വാ ദുശ്രവമാശു കിങ്കരവചഃ കംസോ നൃശംസോ രുഷാ
ധൃത്വാ ഖഡ്‌ഗലതാമുപേത്യ ശയനാദാച്ഛിദ്യ കന്യാം സ്വസുഃ
യാവൽ പേഷ്ടുമുപക്രമം വ്യരചയൽ ബാഹാഞ്ചലാന്നിർഗ്ഗതാ
താവദ്വ്യാഹരതി സ്മ സാഭ്രപദവീമഭ്യേത്യ കാത്യായനീ
 
 
 
ഭോ ഭോജേശ! ഹതാശ! കിന്തവ മയാ നിർദ്ദുഷ്ടയാ പിഷ്ടയാ?
ഹന്താഹന്ത! തവാത്ര കുത്രചിദരിർജ്ജാഗർത്തി സഞ്ചിന്ത്യ താം
ശ്രദ്ധാരാദ്ധപദാ തദാ ദിവിഷദാം ഗ്രാമേണ വാണീമിതി
വ്യാഹൃത്യാന്തരധത്ത ഭർഗ്ഗഗൃഹിണീ ദുർഗ്ഗാ നിസർഗ്ഗോജ്ജ്വലാ

കണ്ടുകൊൾക കംസനുടെ

Malayalam
കണ്ടുകൊൾക കംസനുടെ ഭുജകൗശലങ്ങളധുനാ
ഇണ്ടലില്ലൊരു കാര്യത്തിനും മമ
മണ്ടിടും യുധി വാനവർനാഥനും
അഷ്ടമനാം ശിശുവിനെയിന്നിഹ
നഷ്ടമാക്കുവതിനില്ല സംശയം

ശത്തുണാശണശുണാ

Malayalam
ശത്തുണാശണശുണാ ദുശാമി ഭാശിയം
ശത്തശത്തിമഹോശത്ഥശണ്ഡിഹ
ഭുയപ്പദാവശത്തശമുദ്ദവളയശോഹിയ ഭൂമിവള്ളഹ!
ശുത്തളോ എരത്തിമജ്‌ഝേഎത്ഥ
ആയദമഹ്മേ ഹി ശത്തരം ശിശുണിനാദം
ശോദൂണദ്ദൂഹസവിഹേ
 

Pages