കന്നൽമിഴിമാർ മുടിയിൽ
Malayalam
തൽക്കാലേ പരിസാഞ്ചിതഃ പഥി സുതത്യാഗോക്തിഭിഃ ശൗരിണാ
ശ്രുത്വാ താമശരീരിവാചമനുജാം ഹാ ഹന്ത ഹന്തും പുരഃ
ആധാവന്നതിസാഹസീ പ്രമുദിതഃ കാമാതുരഃ പ്രോചിവാൻ
കംസഃ കാന്തികദംബധുതവിലസത്സൗദാമിനീം കാമിനീം
കന്നൽമിഴിമാർ മുടിയിൽ മിന്നും മണിമാലേ!
ഇന്നു പൂർണ്ണകാമിതനായ് വന്നഹോ ഞാൻ ബാലേ!
കിന്നരകണ്ഠി നീ മുഖമുന്നമിപ്പിക്കിലോ
ചേർന്നീടുമാകാശം രണ്ടു ചന്ദ്രനോടു നൂനം
പാണികൊണ്ടധരം ശുകവാണി മറയ്ക്കലോ
പ്രാണനാഥേ! നല്പവിഷം നാണം വെടിയുമേ
കണ്ടിവാർകുഴലി! നിന്റെ കമ്രമാം വേണിയെ