വൃദ്ധ

Malayalam

പേടിയുണ്ടിതു ചൊല്ലുവാനെങ്കിലും

Malayalam
പേടിയുണ്ടിതു ചൊല്ലുവാനെങ്കിലും
ഗൂഢമായ് കർണേ പറഞ്ഞറിയിക്കാം
 
പേടമാങ്കണ്ണിയെക്കൂടെ പിണക്കുമീ
ചേടികളിന്നിതു മൂടിമറച്ചാൽ
 
പ്രായം വരുമ്പോൾ പതിയോടു ചേർക്കാഞ്ഞാൽ
മായങ്ങളിങ്ങിനെ വന്നു ഭവിയ്ക്കും
 
കന്യാഗൃഹത്തിൽ പുരുഷവചനങ്ങൾ
ഇന്നലെക്കപ്പുറം കണ്ടതുമില്ല ഞാൻ
 
ജാരസമാഗമ ലക്ഷണമിന്നു
ദാരികതന്നിൽ കാണുന്നഹോ!
 
വക്ഷോജകുംഭതടങ്ങളിൽ നഖ-
ലക്ഷണങ്ങളുണ്ടു കാണുന്നു
 

വല്ലികൾക്കുണ്ടോ മരത്തിൽ ഗുണദോഷം

Malayalam
വല്ലികൾക്കുണ്ടോ മരത്തിൽ ഗുണദോഷം
വല്ലതിന്മേലും പടർന്നങ്ങുകേറും
 
ആറ്റിൽ ചിറകെട്ടി നീറ്റൊലി മുട്ടിച്ചാൽ
മറ്റൊരുഭാഗേ കവിഞ്ഞൊഴുകും

ദാനവവംശശിഖാമണേ ശൃണു

Malayalam
തത്രാന്തരേ ഗ്രൂതമുഷാ പ്രതിഹാരരക്ഷീ
തസ്യാം നിരീക്ഷ്യ രതിലക്ഷ്മ ഹി തൽ സമസ്തം
നിശ്വാസധൂസരരുചാ പ്രഥമം മുഖേന
ബാണം ന്യവേദയദസാവഥ വാങ്മുഖേന
 
ദാനവവംശശിഖാമണേ! ശൃണു
മാനനിധേ മമ ഭാഷിതം
 
പുത്രികതന്നുടെ കൃത്യങ്ങൾ പാർക്കിൽ
ചിത്രമതെന്നേ പറയാവൂ
 
എന്തിഹ ചൊൽവതു ഞാൻ ശിവശിവ
ഹന്ത! പകർന്നു കാലം
 
അന്തകൻകൂടെ വെടിഞ്ഞ കിഴവി ഞാൻ
എന്തെല്ലാം കാണ്മാനിരിക്കുന്നിനിയും
 

വിശ്രവസ്സാം മുനി തന്റെ

Malayalam
സാ കൈകസീ വിശ്രവസൈവമുക്താ
ലോകൈകവിഖ്യാതമഹീനജാതം
സുധാംശുബിംബോപമചാരുവക്ത്രാ
ദധാര ഗർഭം സുമഹത്പ്രതാപം
 
വിശ്രവസ്സാം മുനി തന്റെ പത്നിയാം കൈകസീ
വിശ്രുതമാം ദൗഹൃദത്തെ പ്രാപിച്ചതുകാലം
ഗർഭചിഹ്നങ്ങളോരോന്നേ ഉല്പലാക്ഷിതന്റെ
നല്പൂമേനിതന്നിൽ വന്നിങ്ങുത്ഭവിച്ചു ബലാൽ;
അർഭകൻ മേവുമുദരമല്പേതരം പൊങ്ങി,
തൽപ്രതാപം കൊണ്ടവളും ശിൽപ്പമായ് വിളങ്ങി;
ദേഹവും മെലിഞ്ഞു പാരം മോഹവും കുറഞ്ഞു
ദാഹവും വളർന്നു മെല്ലെ താപവും കലർന്നു.

 

എന്തൊരു ചിത്രമിദം വിചാരിച്ചാൽ

Malayalam
കല്യാണശ്രീ തടഞ്ഞീടിന കുസുമവധൂമൗലിമാലയ്ക്കിതപ്പോൾ
മല്ലാരോതേഃ പ്രഭാവാദഖിലപുരവിഭൂത്യാദി സിദ്ധിച്ചതെല്ലാം
ഉല്ലാസത്തോടും വിപ്രാംഗനയുടെ സഖിമാർ കണ്ടു സന്തോഷഭാരോ-
ലെല്ലാരും ചേർന്നു തമ്മിൽ ഭണിതമിദമുരച്ചീടിനാൻ വിസ്മയേന
 
എന്തൊരു ചിത്രമിദം വിചാരിച്ചാൽ
ബന്ധുരഗാത്രിമാരേ!
 
അന്തിയ്ക്കുഴക്കരി വെച്ചുണ്മാനില്ലാത്തൊ-
രന്തർജ്ജനത്തിനു സിദ്ധിച്ച സമ്പത്തിതു-
ഹന്ത സഖിമാരേ! മുന്നമിവൾ തീക്ഷ്ണ-
ഗന്ധകിസലയം തിന്നു കിടന്നതും