വിശ്രവസ്സാം മുനി തന്റെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സാ കൈകസീ വിശ്രവസൈവമുക്താ
ലോകൈകവിഖ്യാതമഹീനജാതം
സുധാംശുബിംബോപമചാരുവക്ത്രാ
ദധാര ഗർഭം സുമഹത്പ്രതാപം
 
വിശ്രവസ്സാം മുനി തന്റെ പത്നിയാം കൈകസീ
വിശ്രുതമാം ദൗഹൃദത്തെ പ്രാപിച്ചതുകാലം
ഗർഭചിഹ്നങ്ങളോരോന്നേ ഉല്പലാക്ഷിതന്റെ
നല്പൂമേനിതന്നിൽ വന്നിങ്ങുത്ഭവിച്ചു ബലാൽ;
അർഭകൻ മേവുമുദരമല്പേതരം പൊങ്ങി,
തൽപ്രതാപം കൊണ്ടവളും ശിൽപ്പമായ് വിളങ്ങി;
ദേഹവും മെലിഞ്ഞു പാരം മോഹവും കുറഞ്ഞു
ദാഹവും വളർന്നു മെല്ലെ താപവും കലർന്നു.

 

അരങ്ങുസവിശേഷതകൾ: 

ശ്ലോകാനന്തരം തിരശ്ശീല പകുതി താഴ്ത്തിപ്പിടിച്ച് കൈകസി രംഗത്തിന്റെ നടുവിൽ പീഠത്തിൽ ഇരുന്നുകൊണ്ടും ദാസി (വൃദ്ധ) അടുത്തു നിന്നു കൊണ്ടും പദം ആടുന്നു.