മുനി(മാർ-താപസന്മാർ)

Malayalam

ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!

Malayalam
പുഷ്പവർഷത്തെയേറ്റസ്സീതയാ തമ്പിയോടും
യുദ്ധഭൂവിങ്കൽ നിൽക്കും രാമചന്ദ്രം തദാനീം
ഷൾപദാംഗാഭമാരാൽ മാമുനീവൃന്ദമെല്ലാം
സ്തുത്യവും ചെയ്തു മോദം‌പൂണ്ടിവണ്ണം ബഭാഷേ
 
ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!
ഖരമുഖനിശിചരനദാരണംകൊണ്ടുപര
മരിഹീനമായീ ജനസ്ഥാനം നൂനം
 
മാമുനികളെയവർ കൊന്നുതിന്നസ്ഥികൾ
മാമലപോലെഅവേ കൂട്ടിയതിതല്ലൊ
 
പുണ്യജനരുറ്റെയ ബാധകൊണ്ടൊട്ടുമേ
പുണ്യകർമ്മങ്ങളിത്രനാളുമില്ലിനിയാം

രാമഹരേ ജയ രാമഹരേ

Malayalam
ഒക്കെയും നൽകി രാമന്നപ്പൊഴേ മാമുനീന്ദ്രൻ
പുക്കു തന്നാശ്രമത്തിൽ തത്ര രാമൻ വസിച്ചു
സൽക്കുലത്തിങ്കലുള്ള മാമുനീവൃന്ദമപ്പോൾ
ഒക്കെയും വന്നു രാമനോടീവണ്ണം ബഭാഷേ

രാമഹരേ ജയ രാമഹരേ!
കൗണപപീഡ സഹിക്കരുതതിനാൽ
കാർമ്മുകധര നിന്നെശ്ശരണമണഞ്ഞു
ഘോരനാമൊരു നിശീചരനടിച്ചെന്റെ
ചാരുതരനയനമൊന്നു പൊടിച്ചു
യാഗശാലയിൽ വന്നു യാഗം മുടക്കിയെന്റെ
ബാഹു പിടിച്ചു ബഹു ദൂരെയെറിഞ്ഞു
ചണ്ഡനാമൊരാശരൻ ദണ്ഡുമായ് വന്നെന്റെ

അന്യായം ചെയ്കിലഞ്ജസാ ആശ്രമവനേ

Malayalam
അന്യായം ചെയ്കിലഞ്ജസാ ആശ്രമവനേ
അവനിസുതന്മാര്‍ക്കധികം
 
അനുചിതമായിവരും അവനീശകോപമുണ്ടാം
അതിനുമില്ല സന്ദേഹം അവനിജാസുരന്മാരേ

രഘുവരനാകും രാമന്‍റെ തുരഗമിതു

Malayalam
രഘുവരനാകും രാമന്‍റെ തുരഗമിതു
മഖവരയോഗ്യമാകുന്നു 
 
ലഘുവല്ല ബന്ധിപ്പാനും അഘവുമതിനാല്‍ വരും 
മഖഭുക്താധിപനെങ്കിലെ-ന്നാലുമഹോനൂനം

അലമലമതി സാഹസം ചെയ്കൊല്ല നിങ്ങള്‍

Malayalam
അലമലമതി സാഹസം  ചെയ്കൊല്ല നിങ്ങള്‍ 
ബലമെന്തു നമുക്കധുനാ     
 
ഫലമില്ലാത്തൊരുകാര്യം ബലവാനും ചെയ്കയില്ല 
കളഭമോടമര്‍ചെയ്‌വാന്‍ തുനിഞ്ഞീടുമോ ഹരിണം

രാഘവ ഗിരം ശൃണു രാഘവ

Malayalam
അത്രാന്താരേ ജിതഷഡിന്ദ്രിയവൃത്തിവര്യാഃ
തത്രാപി ഭീതിരഹിതം ലവണം നിഹന്തും 
രാമം നിശാചരകുലാന്തകരംരമേശം
ഭക്ത്യാ ബ്രുവന്മുനിവരാ വചനം മഹാര്‍ത്ഥം
 
 
രാഘവ ഗിരം ശൃണു രാഘവ
രവികുലജലനിധിനിശാകര ഗുണനിധേ
അവിജയിമുഖാമരവന്ദിതചരണ
 
നിശിചരകുലമെല്ലാംവിരവോടെ ഹനിക്കയാല്‍ 
ദിശി ദിശി വിളങ്ങുന്നു യശസ്സും തേ വീര
 
അവനീദേവരെയെല്ലാം കനിവോടവനം ചെയ്‌വാന്‍
ലവണനെ ഹനിക്ക നീ ദയാനിധേ രാമ
 

മംഗളം മേന്മേൽ വരട്ടെ തവ

Malayalam
ഹതേ രാക്ഷസേസ്മിൻ മൃധേ താപസൗഘോ
ഗതേ സാധ്വസേസ്തം സതേ ചാശിഷോസ്മൈ
സമീരപ്രസൂത്യൈ ദദാനോ നിതാന്തം
നരിനർത്തി വിഷ്വക് പുരാ ഭൂരിഹർഷം
 
 
മംഗളം മേന്മേൽ വരട്ടെ തവ ഭംഗമേശാതിരിക്കട്ടെ
ഇംഗിതമേതുമതുപോൽ ഭവിക്കട്ടെ
തുംഗമാം കീർത്തിയുമെങ്ങും വിളങ്ങട്ടെ.
മർത്ത്യരിലാരാലുമാകാതൊരു കൃത്യം ഭവാനിഹ ചെയ്തു
ഇത്തരമോരോന്നു പാർത്തിടുന്നേരത്തു
നൂറ്റുപേർതൊട്ട രാജാക്കൾ നിസ്സാരന്മാർ
സന്താപമെല്ലാമകന്നു ഞങ്ങൾ സന്തോഷസിന്ധുവിൽ നീന്തി

ചന്ദ്രകുലകുമുദിനീ പൂർണചന്ദ്രാ

Malayalam
ചന്ദ്രകുലകുമുദിനീ പൂർണചന്ദ്രാ! ഭവാനെന്നും
സാന്ദ്രമോദം ജയിച്ചാലും ഇന്ദ്രതുല്യപ്രതാപനായ്
നിർജ്ജിതവിമാഥിയാം നിൻ പ്രാജ്യഗുണം പാർത്തു കണ്ടാൽ
പൂജ്യരിതുപോലില്ലാരും രാജ്യാശ്രമമുനേ! പാരിൽ.
കീർത്തി തവ നാകലോകേ കീർത്തിക്കുന്നു പുരസ്ത്രീകൾ
ചീർത്തമോദം നാഗസ്ത്രീകൾ പേർത്തും നാഗലോകത്തിലും.
അത്തലുണ്ടൊന്നറിയിക്കാൻ പാർത്ഥിവകുലാവതംസ!
ഓർത്തിടുമ്പോൾ ഭയം പാരം കാത്തുകൊൾക ഞങ്ങളെ നീ.  
ധൂർത്തനാകും നിശാചരൻ ഗർത്തവക്ത്രനാമധേയൻ
സത്രം തപസ്സെന്നല്ലഹോ നിത്യകർമ്മവും ബാധിപ്പൂ

ഭീമപരാക്രമജലധേ ഭീതിയകന്നിതു സുമതേ

Malayalam

കിർമ്മീരേ ബത നിഹതേ തദീയഭൃത്യാഃ
പ്രച്ഛന്നാ ദിശിദിശി സംഗതാസ്തദാനീം
താപത്യം സമുപഗതാസ്തപസ്വിവർഗ്ഗാഃ
പ്രത്യേകം പ്രണിജഗദുഃ പ്രഹർഷവന്തഃ
 

ഭീമപരാക്രമജലധേ ഭീതിയകന്നിതു സുമതേ
ഭീമമഹാഭുജബല തേ സദാ ഭവതു ശുഭം ഭൂമിപതേ

നിരുപമരാന്നിശിചരരെ നിഹനിക്കയാൽ നീ സമരേ
നിത്യവുമിക്കാന്താരെ വസിക്കാം രഹിതദരേ

അഗ്നിഹോത്രം ചെയ്തിവിടെ അസ്മാകം ഗംഗയുടെ
അതിവികടേ തടനികടേ ചെയ്യാമാവാസമ്മോദമോടെ

ഭവ്യജനാവനകർമ്മം ഭരതകുലോത്തമധർമ്മം
ഫലിതമിദം തവജനം ഭവതു സദാവനകർമ്മം

വൃന്ദാരകാധീശ കേട്ടാലും

Malayalam
വൃന്ദാരകാധീശ! കേട്ടാലും ഞങ്ങൾ
വരുന്നു നിജാശ്രമദേശങ്ങളിൽ നിന്നു
വന്ന കാര്യം ഭവാൻ ചൊന്നതുതന്നെ ചൊൽ-
കെന്നാൽ നമുക്കിനി വേണ്ടതെന്തെന്നിപ്പോൾ
(ഇന്ദ്ര! തേ സദാസ്തു മംഗളം)
 
മാല്യവാന്മാലിസുമാലിരക്ഷോവര-
രെല്ലാലോകങ്ങളും പീഡിപ്പിച്ചീടുന്നു
ചൊല്ലാവൊന്നല്ലവർചെയ്ത ദുഷ്കർമ്മങ്ങൾ
എല്ലാം ശിവ ശിവ! നല്ലതെന്തീശ്വരാ!