തൊഴുതേൻ നിൻ തിരുമലരടികൾ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നിടാലേ സിന്ദൂരോല്ലസിത തിലകം പിംഗലജടാം
ശിരോദേശേ ശ്മ്ശ്രൂണ്യുദര വടപത്രാവധിപരം
ദധാനശ്ചാ രക്താംബര മിതി സുവേഷ: കുരുപതേ-
ർവ്വസാനഃ പ്രപ്രൈവം സവിധമവദന്മാന്ത്രികവരഃ
തൊഴുതേൻ നിൻ തിരുമലരടികൾ തമ്പുരാനേ! യി-
പ്പൊഴുതിൽ കേൾക്കുകെൻ പഴമൊഴികൾ.
ഇതരധരണീപതികൾ സതതം ചെയ്യുന്നു സ്തുതികൾ
ഇതുപോലാരുള്ളു! സുധികൾ ഇതി നിന്നേ, യോർത്തുൽ ഗതികൾ
ഇന്നിസ്സന്നിധിയണഞ്ഞു കൊള്ളുവാനാജ്ഞ
തന്നതായ് ദൂതൻ പറഞ്ഞു, അതിനാലെന്നാധി മാഞ്ഞു
ഭുവികലിപി തെളിഞ്ഞു, മനസി മോദം കവിഞ്ഞു
ദുരിത ബീജം കരിഞ്ഞു.
എന്തോന്നു ചിന്തിച്ചിന്നേരം ആനയിച്ചെന്നെ-
നിന്തിരുവടി സത്വരം ചൊല്ലേണ മതിൻസാരം
കേൾക്കുവാൻ മോഹം പാരം, ഇല്ല സാധിപ്പാൻ ഭാരം-
ഏതുമിഷ്ടാനുസാരം
അരങ്ങുസവിശേഷതകൾ:
മാന്ത്രികൻ പ്രവേശിച്ച് ദുര്യോധനനെ വണങ്ങി, കാഴ്ച ദ്രവ്യങ്ങൾ സമർപ്പിച്ചു പദം.