കംസവധം

കേരളവർമ്മ കോയിത്തമ്പുരാന്റെ അനന്തരവനായ കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ (1735-1799) രചിച്ച ആട്ടക്കഥയാണ് കംസവധം. അരിഷ്ടാസുരവധം മുതൽ ജരാസന്ധയുദ്ധം വരെയുള്ള ശ്രീകൃഷ്ണകഥയാണ് ഇതിന്റെ ഉള്ളടക്കം. 
 
Malayalam

മല്ലീസായക തുല്യ

Malayalam
മല്ലീസായക തുല്യമനസിജ  താപം 
ചൊല്ലാവല്ലഹോ നിന്നെ കാൺകയാൽ
 
കല്യാണാലയ കൃഷ്ണ കളിയല്ലെ രന്തും
ഉല്ലാസമോടു ഗേഹേ വരിക നീ
 
മഞ്ജുഭാഷണ നിന്നെപ്പിരികിലോ ചൊല്ലാം
കഞ്ജസായകൻ കൊല്ലുമതുനേരം
 
രജ്ഞയ കനിവോടു മധുരിമാധരന്തന്നിൽ
സഞ്ജാതമധുപാനം തരികെടോ

മാരകോടി സുന്ദരാംഗ

Malayalam
മാരകോടി സുന്ദരാംഗ നിങ്ങളെപ്പോൽ
പാരിലാരുള്ളതു പാർത്താലെന്നതിപ്പോൾ
 
ഭക്തിപൂർവ്വമംഗലേപം നൽകിടുന്നേൻ
ഭക്തവത്സസലാ ഗ്രഹിച്ചുകൊൾവിനെന്നാൽ

സുന്ദരാംഗി ചെറ്റുതത്ര

Malayalam
സുന്ദരാംഗി ചെറ്റുതത്ര നിന്നീടാമോ
ചന്ദനക്കൂട്ടിവ കിഞ്ചിൽ തന്നിടാമോ
 
മോഹനമാമംഗലേപം തേപ്പതിനു
മോഹമേറുന്നു ഞങ്ങൾക്കു കേൾക്ക വന്നു

കാമിനി സൈരന്ധ്രി ബാലേ

Malayalam
കാമം സുദാമാർപ്പിത ദാമജാലം
പ്രേമാകുലാത്മാധൃതവാൻ പ്രയാന്തീം
ശ്രീമാൻ ഗൃഹീതാംഗവിലേപപാത്രീം
രാമാനുജ പ്രാപ്യ ജഗാദ കുബ്ജാം
 
കാമിനി സൈരന്ധ്രി ബാലേ ചാരുശീലേ
വാമനേത്രേ ശൃണു പരമാനുകൂലേ
 
എങ്ങുനിന്നു വരുന്നതുമിന്നു വേഗം
മംഗലാംഗി ചൊൽക നീ മോദേന സാകം

രംഗം 13 കുബ്ജ

Malayalam

ദേഹത്ത് അനവധി കൂനുള്ള കുബ്ജ എന്ന സ്ത്രീയുടെ ശരീരം, ശ്രീകൃഷ്ണൻ സാധാരണപോലെ ആക്കുന്നു. കുബ്ജ പ്രേമാഭ്യർത്ഥന നടത്തുന്നു. കുബ്ജയെ കാണാൻ ഗൃഹത്തിലേക്ക് വരാം എന്ന് പറഞ്ഞ് ശ്രീകൃഷ്ണബലരാമന്മാർ പോകുന്നു.

ഭക്തനാകുന്ന തവ ശുഭമസ്തു

Malayalam
 
ഭക്തനാകുന്ന തവ ശുഭമസ്തു നീയെന്നും
ഭക്തിയും മൽക്കഥാസക്തിയും പൂണ്ടിഹ
 
ചിത്തസുഖേന വസിക്ക നികാമം
വരിക സുദാമൻ നിശമയ വരഗുണധാമൻ

Pages