കംസവധം

കേരളവർമ്മ കോയിത്തമ്പുരാന്റെ അനന്തരവനായ കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ (1735-1799) രചിച്ച ആട്ടക്കഥയാണ് കംസവധം. അരിഷ്ടാസുരവധം മുതൽ ജരാസന്ധയുദ്ധം വരെയുള്ള ശ്രീകൃഷ്ണകഥയാണ് ഇതിന്റെ ഉള്ളടക്കം. 
 
Malayalam

രംഗം 16 മല്ലന്മാരെ കൊല്ലുന്നു

Malayalam

ആനയെ കൊന്ന് ശ്രീകൃഷ്ണനും ബലരാമനും കൊട്ടാരത്തിനകത്തേയ്ക് കടക്കുമ്പോൾ അവിടെ ചാണൂരനും മുഷ്ടികനും അവരെ എതിരിടുന്നു. അവരേയും വധിക്കുന്നു.

കൊമ്പനാന വന്നു നിൽക്കുന്നു

Malayalam
ചണ്ഡാൻ കോദണ്ഡഖണ്ഡൈർന്നരവരസചിവാൻ ചൂർണ്ണയൻ ചാപപാലാ-
നർണ്ണോജാക്ഷസ്തദാനീം ഹലധരസഹജോ വർണ്ണനീയാപദാനഃ
പൂർണ്ണാമോദം സ ഗത്വാ തദനു കുവലയാപീഡവേതണ്ഡവീരം
തൂർണ്ണം നിദ്ധ്യായ ഗണ്ഡപ്രസൃതമദമിദം ഹസ്തിപം സംബഭാഷേ
 
 
കൊമ്പനാന വന്നു നിൽക്കുന്നു നോക്കിനെല്ലാരും
വമ്പനേറ്റം മദപ്പാടുണ്ടേ
 
ഉമ്പർകോന്റെ ആനയേക്കാൾ പൊക്കമേറുന്നു
തമ്പുരാന്റെ വാരണത്തിനു
 
ചങ്ങലപൊട്ടിച്ചു വന്നതുനോക്കുവിൻ നിങ്ങൾ
അങ്ങുമിങ്ങുമൊതുങ്ങിക്കൊൾവിൻ
 

രംഗം 15 കുവലയാപീഡനിഗ്രഹം

Malayalam

ബലരാമാനുജനും, വിശിഷ്ടമായ യശസ്സുള്ളവനും, താമരക്കണ്ണനുമായ കൃഷ്ണൻ വില്ലിന്റെ കാവൽക്കാരും ഭയങ്കരന്മാരുമായ കംസകിങ്കരന്മാരെ വില്ലിന്റെ കഷണങ്ങൾകൊണ്ട് അടിച്ചുപൊടിയാക്കിയശേഷം കവിളിൽ മദജലമൊഴുക്കിനിൽക്കുന്ന കുവലയാപീഡമെന്ന ഗജവീരന്റെ സമീപത്തേയ്ക്ക് നിറഞ്ഞസന്തോഷത്തോടെചെന്നു. എന്നിട്ട് കുവലായാപീഡത്തിനേയും ആനക്കാരേയും ഇല്ലാതാക്കുന്നു.

രംഗം 14

Malayalam
യാഗശാലയിൽ കടന്ന് പൂജയ്ക്ക് വെച്ചിരിക്കുന്ന ചാപം എടുത്തൊടിച്ച രാമകൃഷ്ണന്മാരെ കംസന്റെ കിങ്കരന്മാർ വന്ന് നേരിടുന്നതും, യുദ്ധത്തിൽ രാമകൃഷ്ണന്മാർ അവരെ വധിക്കുന്നതുമായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

മധുതരവചോഭിഃ പ്രേഷയിത്വാ

Malayalam
മധുതരവചോഭിഃ പ്രേഷയിത്വാ ത്രിവക്രാം
മദനമഥിതചിത്താം മാധവസ്സാഗ്രജസ്താം
തദനു സപദി ഗത്വാ ചാപശാലാം ഗൃഹീത്വാ
ധനുരിഭ ഇവ മോദാദിക്ഷുദണ്ഡം ബഭഞ്ജ

Pages