കംസവധം

കേരളവർമ്മ കോയിത്തമ്പുരാന്റെ അനന്തരവനായ കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ (1735-1799) രചിച്ച ആട്ടക്കഥയാണ് കംസവധം. അരിഷ്ടാസുരവധം മുതൽ ജരാസന്ധയുദ്ധം വരെയുള്ള ശ്രീകൃഷ്ണകഥയാണ് ഇതിന്റെ ഉള്ളടക്കം. 
 
Malayalam

രംഗം 11 രജകൻ

Malayalam

രജകൻ, ശ്രീരാമന്റെ കാലത്ത് മണ്ണാനും മണ്ണാത്തിയുമായി തല്ലു കൂടി, ഞാൻ ശ്രീരാമനല്ല എന്ന് പറഞ്ഞ മണ്ണാത്തിയെ ഒഴിവാക്കിയ മണ്ണാന്റെ പുനർജ്ജന്മം എന്ന് കഥ. അതുകാരണമാണല്ലൊ സീതയെ കാട്ടിൽ ഉപേക്ഷിച്ചത്. ഇവിടെ രജകനെ ശ്രീകൃഷ്ണൻ വധിക്കുന്നു.

രംഗം 10

Malayalam
ശ്രീകൃഷ്ണവിരഹം സഹിക്കാനാകാതെ ഗോപസ്ത്രീകൾ വിലപിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.
 

രംഗം 9

Malayalam
അക്രൂരൻ വന്ന് ക്ഷണിച്ച വിവരങ്ങൾ രാമകൃഷ്ണന്മാർ നന്ദഗോപരെ ധരിപ്പിച്ച്, അനുഗ്രഹം വാങ്ങി മധുരാപുരിയിലേയ്ക്ക് പുറപ്പെടുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

ദേവവരാനുജ മാധവ

Malayalam
ദേവവരാനുജ മാധവ! ഹേ ബലദേവ സദാ കലയേഹം
താവകപദയുഗള ഭാവനയാ മേ ഭാവുകമഴകൊടു ജാതം
 
ചൊൽക്കൊണ്ടീടിന കംസനൃപൻ തവ ജനനീ ജനകന്മാരെ 
നിഷ്കരുണൻ ബത നിഗളേ ചേർത്തു പുഷ്കരലോചന കേൾക്ക
 
ചാപമഹോത്സവം കാൺമതിനധുനാ ഗോപജനത്തോടു കൂടെ
ഭൂപതി നിങ്ങളെ വരുവാനരുളി പൂരിതവൈര നിമിത്തം
 
കൃഷ്ണ ജഗല്പതേ നിങ്ങളെ വെൽവാൻ ദുഷ്ടനവൻ തുനിയുന്നു
ശിഷ്ടജനപ്രിയ നിന്മഹിമാനം ദുഷ്ടന്മാർക്കറിയാമോ

സുമതേ ഗന്ദിനീ നന്ദന സ്വാഗതം

Malayalam
ഇത്ഥം മത്വാ നിജചരണയോസ്സമന്തം നിതാന്തം
ഭക്ത്യുദ്രേകോദ്‌ഗളിതപുളകാനന്ദബാഷ്പാകുലാക്ഷം
ഉത്ഥാപ്യാരോന്നതജനസ്സുരാനൗകഹസ്സാഗ്രജോസൗ
സ്നിഗ്ദ്ധാപാംഗസ്തിതമതിഗിരം വ്യാഹരദ്വാസുദേവ
 
സുമതേ ഗന്ദിനീ നന്ദന സ്വാഗതം തവ സുമതേ
അമിതം ഞങ്ങൾക്കു മോദമധുനാ നിന്നെ കാൺകയാൽ
 
കുമുദബന്ധുവെക്കണ്ടാൽ കുമുദങ്ങൾക്കെന്നപോലെ
ചേതോമോഹനശീലാ ജ്ഞാതിബാന്ധവന്മാർക്കു
 
മേദുരം കുശലമല്ലീ യാദവവീര
മാതാവും ജനകനും ശിവശിവ മന്നിമിത്ത-
മേതെല്ലാമവർ ദുഃഖമനുഭവിക്കുന്നു പാർത്താൽ

രംഗം 8 അക്രൂരന്റെ വൈകുണ്ഠദർശനം

Malayalam

ബലരാമനും ശ്രീകൃഷ്ണനും അക്രൂരൻ തെളിയ്ക്കുന്ന തേരിൽ കയറി പുറപ്പെടുന്നു. വഴിയിൽ യമുനാനദിയിൽ മുങ്ങുന്ന അക്രൂരനും വൈകുണ്ഠദർശനം ലഭിയ്ക്കുന്നു. 

രംഗം 6

Malayalam
കംസനിർദ്ദേശാനുസ്സരണം ഗോകുലത്തിലെത്തി പോരിനുവിളിക്കുന്ന കേശി എന്ന അസുരനെ ശ്രീകൃഷ്ണൻ നേരിടുകയും വധിക്കുകയും ചെയ്യുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.
 

ഭൂപതേ തവ വചസാ

Malayalam
ഭൂപതേ തവ വചസാ പശുപപുരേ
വേഗം പോകുന്നേനഹമധുനാ
 
ഗോപന്മാരെയും വസുദേവസുതന്മാരെയും
താപമെന്നിയെ കൊണ്ടുവരുമതിനൊരു
കുറവയി മമ നഹി നരവര
 
ഭൂപാലവീര കേൾക്ക നീ മാമകവാചം
ഭൂപാല വീര കേൾക്ക നീ

യാദവ വീര കേൾക്ക നീ

Malayalam
സമ്മന്ത്രൈവം ദുർമതിസ്തൈരമാത്യൈ-
സ്സാകം കംസാസ്സാധു വിദ്വേഷകാരി
ആനേതും തൗ ഗോകുലാദ്രാമകൃഷ്ണാ
വക്രൂരാഖ്യം യാദവം സംഭഭാഷേ 
 
യാദവ വീര കേൾക്ക നീ ഗാന്ദിനീസൂനോ
യാദവ വീര കേൾക്ക നീ
 
സാധോ ഭവാനുസമമേതൊരു ബന്ധു മമ
മോദമതിനാലിന്നു ജാതമായി നീതമായി ഖേദവും
 
നന്ദഗോപന്റെ മന്ദിരേ ഹലധരകൃഷ്ൺന്മാർ
നന്ദികലർന്നു വാഴുന്നു ചെന്നു നീ തത്ര
 
നന്ദനന്ദനന്മാരെ കൊണ്ടു വന്നീടവേണം
അതികുതുകമോടതിനിഹ മുതിരുക മുഹുരപി ശൃണു

Pages