ദിവ്യകാരുണ്യചരിതം

രാധാമാധവൻ ആലത്തൂർ രചിച്ച ആട്ടക്കഥ.

Malayalam

വേര്‍തിരിവേതുമില്ലാ വേഷപ്പകിട്ടും വേണ്ടാ

Malayalam
വേര്‍തിരിവേതുമില്ലാ വേഷപ്പകിട്ടും വേണ്ടാ
ഏവര്‍ക്കൂമോതിടാം സ്വാഗതം മോദമോടേ.
മേലങ്കി വേണ്ടിനി കച്ചയിതേ പോരും
മേലിലെന്‍പ്രിയരെ പച്ചയായറിയുവാൻ
ക്ഷോഭമില്ലാരോടും ക്ഷീണിതരേവരും
ക്ഷോണിയിൽ സർവ്വരും ക്ഷേമമായ്‌  വാഴേണം

യൂദാസു പത്രോസു ഫിലിപ്പു തോമാസ്‌

Malayalam
യൂദാസു പത്രോസു ഫിലിപ്പു തോമാസ്‌
ജയിംസു ജോണാദികൾ പന്തിരണ്ടാൾ
വിരുന്നിനെത്തീ; ഗുരുവേശു ശിഷ്യ-
പാദം വിനീതൻ കഴുകീ ജലത്താൽ

ആഹാ നീ അറിയും നന്നായ്‌

Malayalam
ആഹാ! നീ അറിയും നന്നായ്‌
അഹങ്കാരിയാം അവനെ!?
മോഹങ്ങൾ സര്‍വ്വം നേടാൻ
ഭാഗധേയം ഭവിച്ചു തേ!!

വെള്ളിനാണയങ്ങളു-
ണ്ടുള്ളിൽ, തിളക്കത്തൊടേ
ഭള്ളല്ലാ മുപ്പതെണ്ണം
കൊള്ളെടോ നീ ചൊല്ലെടോ

 

ആരാണവൻ ചൊല്ലെടോ വേഗാൽ

Malayalam
ആരാണവൻ  ചൊല്ലെടോ വേഗാൽ
ആരാണീ മൂഢമാന്ത്രികൻ ?
ആശാരിച്ചെറുക്കനൊരുവൻ - വാശിയോടേ
ആശാന്തരങ്ങളിൽ എങ്ങും നടന്നഹോ!
ആശയത്തിൽ ഔദ്ധത്യത്തൊടേ - ഏറെ
പേശിടുന്നുണ്ടു നിയമവിരോധം

അടിയിണപണിതേൻ ഞാൻ സുമതേ

Malayalam
സ്നേഹാബ്ധിയാം ശ്രീഗുരുശിഷ്യനന്നാൾ
മോഹാന്ധനായ്‌ ശാലയണഞ്ഞു ഗൂഢം
ഗേഹത്തിലെത്തും ജനനായകൻ തൻ
പാദം പണിഞ്ഞേവമുരച്ചു ഭീ(തൻ)/രു
 
(കാലം തള്ളി)
അടിയിണപണിതേൻ ഞാൻ സുമതേ!
അടിയിണപണിതേൻ
(കാലം താഴ്ത്തി)
ദാരിദ്ര്യകൂപത്തിൽ പിറന്നേറെ നരകിച്ചേൻ
കുള്ളനായ്‌ കറുത്തോനായ്‌ നിന്ദ്യനായ്‌ വളര്‍ന്നേൻ
അധികാരം പദവി മാന്യത അഭിവാഞ്ഛ്യം
ധനധാന്യം പെരുകുകിൽ അതുതാൻ ഭാഗ്യം
(കാലം കേറി)

Pages