ദിവ്യകാരുണ്യചരിതം

രാധാമാധവൻ ആലത്തൂർ രചിച്ച ആട്ടക്കഥ.

Malayalam

ജയജയ വീര നായകാ സാദരം വന്ദേ

Malayalam
ജയജയ! വീര! നായകാ! സാദരം വന്ദേ
ജയജയ! വീര! നായകാ!
തിമര്‍ത്ത മദമൊടെ കയര്‍ത്തുവ-
ന്നെതിര്‍ത്ത രിപുകുലഗജങ്ങളെ
തകര്‍ത്തു മസ്തകമഹോ! ഭവാൻ
അമര്‍ത്തുമെന്നതു സുനിശ്ചയം!
 
നിന്നുടെ ആജ്ഞ വഹിച്ചേൻ - രാജ്യമെമ്പാടും
നന്നായ്‌ തിരഞ്ഞു നടന്നേൻ
ഒന്നായ്‌ ജനങ്ങൾ ചൊല്ലീടും – വാക്കുകൾ കേട്ടാൽ
നന്നേ കൌതുകം എത്രയും (പാര്‍ക്കുകിലിന്നു???)
ഒരുത്തനൊടവനഞ്ചപ്പം വാങ്ങീ
കരത്തിലഥ വിശപ്പകറ്റുവാൻ
പകുത്തുപോലതു പരസ്സഹസ്രം 

പൂജ്യേ നിനക്കേവം രാജ്യകാര്യമോതാൻ

Malayalam
പൂജ്യേ! നിനക്കേവം രാജ്യകാര്യമോതാൻ
ലജ്ജയില്ലാതെയായ്‌  വന്നതെത്രയും ചിത്രം!
ചിന്തകളുപേക്ഷിച്ചു അന്ത:പുരത്തിങ്കൽ
പൂന്തേന്മൊഴി! സതതം വാഴ്കെടോ സുഖമൊടേ
(കാലം താഴ്ത്തി) പൂന്തേന്മൊഴി! സതതം വാഴ്കെടോ സുഖമൊടേ

പാര്‍വ്വണശശിവദനാ മാമകനാഥാ

Malayalam
പല്ലവി:
പാര്‍വ്വണശശിവദനാ! മാമകനാഥാ!
ഉര്‍വ്വീശാ! മേ ശൃണു വചനം
അനുപല്ലവി:
ദുര്‍വ്വാരവീര്യൻ ഭവാൻ ഗര്‍വ്വെന്നിയേ കര്‍മ്മം
സര്‍വ്വമംഗളപ്രദം ചെയ്യണേ..
ചരണം:
ഇന്നലെ രാവിൽ കനവിൽ കണ്ടേൻ
മന്നവാ! ചൊല്ലെഴും ദിവ്യപിതാവിനെ
"നിരപരാധിയാം അവൻ ദണ്ഡ്യനല്ലാ" എന്നൊരു
അരുളപ്പാടു കേട്ടേൻ ഞാൻ ജീമൂതഗഭീരസ്വരം
 
ത്വരിതമതിസംഭ്രമമതിയൊടേ
ചകിതയായ്‌ സ്വിന്നഗാത്രി ഞാൻ
പലതും ചോദിക്കാൻ ഇച്ഛിക്കേ

കല്ല്യാണീ ചൊല്‍ക മമ വല്ലഭേ കാരണം

Malayalam
പല്ലവി:
കല്ല്യാണീ! ചൊല്‍ക മമ വല്ലഭേ! കാരണം
അനുപല്ലവി:
വല്ലാതെ വാടുവാൻ തവ സുന്ദരവദനം
ചരണം:
ഉല്ലാസമാര്‍ന്നു മണിമന്ദിരേ രമിപ്പാൻ
എല്ലാം നിൻ കണവൻ ഞാൻ ഒരുക്കിയില്ലേ?
കല്ല്യേ! തവ കദനം എന്തെന്നതറിയുകിൽ
തെല്ലും സന്ദേഹമില്ലാ തീര്‍പ്പനഹം

രംഗം ഒന്ന് പിലാത്തോസിന്റെ അന്തഃപുരം

Malayalam
കാരുണ്യരൂപൻ മിശിഹാ പകര്‍ന്നിടും
നേരുറ്റ വാക്യങ്ങളിൽ ഈറയാര്‍ന്നവൻ
വീറുറ്റ യുദ്ധത്തലവൻ പിലാത്തോസ്‌
ഖേദിച്ചിരിക്കും പ്രിയയോടു ചൊല്ലിനാൻ

വന്ദനശ്ലോകം ഒന്ന്

Malayalam
മാലോകര്‍ക്കൊക്കെയുള്ളില്‍ക്കുമിയും അതിരെഴാത്താപപാപങ്ങൾ തീര്‍ക്കാൻ
മാലാര്‍ക്കും തെല്ലുമേശാത്തൊരു നവപഥം ഈ മാനവര്‍ക്കായ്‌ തെളിക്കാൻ
"കുന്നോളം താഴുകെന്നും മനുജ, വളരുവാൻ ഓര്‍ക്കുകിൽ കുന്നിയോളം"
എന്നോതിത്തന്ന രാഗക്കൊടുമുടി മിശിഹാത്തമ്പുരാനെത്തൊഴുന്നേൻ!
 

ദിവ്യകാരുണ്യചരിതം

Malayalam

ആട്ടക്കഥാകാരി

രാധാമാധവൻ, ആലത്തൂർ
[റവ.ഫാദർ ജോയ്‌ ചെഞ്ചേരിലിന്റെ "ഇതു നിനക്കായ്‌" എന്ന കവിതയെ ആസ്പദമാക്കി രചിച്ചത്‌. ]

സംവിധാനം

കലാമണ്ഡലം സാജൻ 

സംഗീത സംവിധാനം

പുല്ലൂർ മനോജ്‌

Pages