കല്ല്യാണീ ചൊല്‍ക മമ വല്ലഭേ കാരണം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി:
കല്ല്യാണീ! ചൊല്‍ക മമ വല്ലഭേ! കാരണം
അനുപല്ലവി:
വല്ലാതെ വാടുവാൻ തവ സുന്ദരവദനം
ചരണം:
ഉല്ലാസമാര്‍ന്നു മണിമന്ദിരേ രമിപ്പാൻ
എല്ലാം നിൻ കണവൻ ഞാൻ ഒരുക്കിയില്ലേ?
കല്ല്യേ! തവ കദനം എന്തെന്നതറിയുകിൽ
തെല്ലും സന്ദേഹമില്ലാ തീര്‍പ്പനഹം
അരങ്ങുസവിശേഷതകൾ:
കത്തിയുടെ തിരനോക്കിനു ശേഷം, രംഗത്ത് ഇടതുവശത്ത് പീഠത്തിൽ ചിന്താകുലയായി പിലാത്തോസിന്റെ പത്നി ഇരിക്കുന്നു. പിലാത്തോസ് പ്രവേശിച്ച് (കിടതകിതാം) പത്നിയെക്കണ്ട്, മാന്യസ്ഥാനത്തേയ്ക്കു മാറി പദം ആടുന്നു.