മുദ്ര 0025

താണുനിന്നു കാട്ടുന്ന ചില്ലുമുദ്ര. സംയുത മുദ്ര.

ഇടം കയ്യിൽ ഹംസപക്ഷം വിരലുകൾ മുകളിലേയ്ക്ക് വരും വിധം പുറത്തേയ്ക്കും വലം കയ്യിലെ ഹംസപക്ഷം വിരലുകൾ മുന്നിലേയ്ക്ക് വരും വണ്ണം ചെരിച്ചും പിടിയ്ക്കുക. ഇരുകൈകളും ഒരുമിച്ച് താഴ്ത്തി, ഇടം കയ്യിൽ സൂചികാമുഖവും വലം കയ്യിൽ മുദ്രാഖ്യവും പിടിയ്ക്കുക. കൈകളുടെ നിലയും അടിസ്ഥാനമുദ്രകളും മാറ്റി ഇത് വലം കയ്യിൽ സൂചികാമുഖവും ഇടം കയ്യിൽ മുദ്രാഖ്യവും വരുമാറ്‌ പിടിയ്ക്കാവുന്നതാണ്.

Miscellaneous notes: 

‘ഇൽ’ എന്നും ‘നിന്ന്’ എന്നുമുള്ള ചില്ലുമുദ്രകളെ പരസ്പരം ചേർത്ത് സൃഷ്ടിച്ച മുദ്ര. വലത്തുവശത്തെ കഥാപാത്രത്തോട് കാട്ടുമ്പോൾ ഇടത്തേ കയ്യിൽ സൂചികാമുഖവും ഇടത്ത് വശത്തെ കഥാപാത്രത്തോട് കാട്ടുമ്പോൾ വലത്തെ കയ്യിൽ സൂചികാമുഖവും വരേണ്ടതാണ്.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ