മല്ലലോചനേ മാ
സ്നിഗ്ദ്ധേരണ്യേ സുബഹുവിചരന്‍ വാനരേന്ദ്രാത്തസഖ്യോ
യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാര്‍ത്ഥഃ
ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം
പല്ലവി
മല്ലലോചനേ മാ കുരു ഖേദം
ചരണം 1
കല്യാണാലയേ നിന്നാല്‍ കാമിതങ്ങളായുള്ള
കല്‍ഹാരകുസുമങ്ങള്‍ കണ്ടാലും നീ
മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
മല്ലവേണിയില്‍ മമ വല്ലഭേ വൈകാതെ
മല്ലലോചനേ മാ കുരു ഖേദം
ചരണം 2
അനുപമരൂപനാകും അനിലനന്ദനനായ
ഹനുമാനെ പഥി കണ്ടേന്‍ ഹരിണാക്ഷി ഞാന്‍
അനുസരിച്ചവനുടെ അനുജ്ഞയോടും കൂടി
മനുജഹീനമാം വഴി പുനരാശു ഗമിച്ചേന്‍ ഞാന്‍
മല്ലലോചനേ..
ചരണം 3
സുരവരതരുണീമാര്‍ സുഖമോടുരമിച്ചീടും
സരണിയുടെചെന്നു ഞാന്‍ സരസിവേഗാല്‍
സരഭസമോടുവന്ന സകലാശരരെക്കൊന്നും
തരസാ സൌഗന്ധികങ്ങള്‍ സപദി കൊണ്ടെന്നേന്‍
(മല്ലലോചനേ)