സുരഭികളായുള്ള സുമങ്ങളിതെത്രയും

കഥാപാത്രങ്ങൾ: 

സുരഭികളായുള്ള സുമങ്ങളിതെത്രയും
സുരുചിരങ്ങളാകുന്നു സുമുഖ നൂനം
സുരവരലോകത്തും സുദുർ‌ലഭമാകുന്നു
സരസിജേക്ഷണ വായു തനയാ നൂനം

പല്ലവി
വല്ലഭാ മോദം വളരുന്നധികം

അർത്ഥം: 

വാസനയുള്ള പുഷ്പങ്ങൾ എത്രയും മനോഹരങ്ങൾ ആണ് അല്ലയോ സുമുഖാ, താമരക്കണ്ണാ, ഇവകളാകട്ടെ ദേവലോകത്തുപോലും ലഭിയ്ക്കാൻ ബുദ്ധിമുട്ടുള്ളവയുമാണ്. അതിനാൽ പ്രിയഭർത്താവേ, എനിക്ക് സന്തോഷം വളരുന്നു.

അരങ്ങുസവിശേഷതകൾ: 

കല്യാണസൗഗന്ധികം സമാപ്തം