സന്തോഷം തേ മനതാരില്‍
ചരണം 1
സന്തോഷം തേ മനതാരില്‍ സാദരം ചെയ് വതിനല്ലോ
സന്തതം ഞാന്‍ വാഞ്ഛിക്കുന്നു ചാരുമൂര്‍ത്തേ കാന്താ.
ചരണം 2
ഭര്‍ത്തൃപാദസേവയല്ലോ പത്നിമാര്‍ക്കു പരം ധര്‍മ്മം
അത്ര നിന്റെയാജ്ഞ കേള്‍പ്പാനാസ്ഥയാ വാഴുന്നേന്‍.
ചരണം 3
കാമുകമുഖേന്ദു കണ്ടാല്‍ കാമിനീ ചകോരിയിങ്ങു
താമസിച്ചു നിന്നീടുമോ താമരസനേത്രാ.
അല്ലയോ സുന്ദരമൂര്‍ത്തിയായ കാന്താ, അങ്ങയുടെ മനസ്സില്‍ സന്തോഷമുണ്ടാക്കുവാനാണല്ലോ ഞാനെപ്പോഴും ആഗ്രഹിക്കുന്നത്. ഭര്‍ത്താവിന്റെ പാദസേവയാണല്ലോ പത്നിമാര്‍ക്കു ധര്‍മ്മം. ഞാന്‍ നിന്റെ ആജ്ഞ കേള്‍ക്കുവാന്‍ വേണ്ടി ആഗ്രഹത്തോടെ വസിക്കുന്നു. കാമുകന്റെ മുഖമാകുന്ന ചന്ദ്രനെ കണ്ടാല്‍ കാമുകിയാകുന്ന ചകോരപ്പക്ഷി ചന്ദ്രിക ആസ്വദിക്കാന്‍ മടിക്കുമോ?