വളരെ പുത്രിമാര്‍
വളരെപ്പുത്രിമാരുണ്ടെന്നാകിലും മമ
വാത്സല്യമിത്ര തോന്നീലാരിലും
വളരുന്നു മോദം മനതാരിലും-ഇന്നു
മാന്യയായ് വന്നേന് മൂന്നുപാരിലും
വളരെപ്പുത്രിമാരുണ്ടെന്നാകിലും മമ
വാത്സല്യമിത്ര തോന്നീലാരിലും
വളരുന്നു മോദം മനതാരിലും-ഇന്നു
മാന്യയായ് വന്നേന് മൂന്നുപാരിലും
ചരണം 1
സന്തോഷം തേ മനതാരില്‍ സാദരം ചെയ് വതിനല്ലോ
സന്തതം ഞാന്‍ വാഞ്ഛിക്കുന്നു ചാരുമൂര്‍ത്തേ കാന്താ.
ചരണം 2
ഭര്‍ത്തൃപാദസേവയല്ലോ പത്നിമാര്‍ക്കു പരം ധര്‍മ്മം
അത്ര നിന്റെയാജ്ഞ കേള്‍പ്പാനാസ്ഥയാ വാഴുന്നേന്‍.
ചരണം 3
കാമുകമുഖേന്ദു കണ്ടാല്‍ കാമിനീ ചകോരിയിങ്ങു
താമസിച്ചു നിന്നീടുമോ താമരസനേത്രാ.
ശ്ലോകം
ശ്യാമാം സോമാഭിരാമദ്യുതിമുഖലസിതാം താരഹാരാതിരമ്യാം
കാമോല്ലാസാനുകൂലാം കുവലയബഹളാമോദസൌഭാഗ്യദാത്രീം
ശ്രീമാനാലോക്യ ദക്ഷസ്സരസമുപഗതാമേകദാ ജാതരാഗ-
പ്രേമാനന്ദാകുലാത്മാ പ്രഹസിത വദനാം പ്രേയസീം വ്യാജഹാര
പല്ലവി
പൂന്തേന്‍വാണീ ശൃണു മമ വാണീ
പൂവണിഘനവേണീ
അനുപല്ലവി
കാന്തേ സമയമഹോ രമണീയം
കനിവൊടു വിലസുന്നു രജനീയം
ചരണം 1
കണ്ടാലും ശശിബിംബമുദാരം
കണ്ഠേ കാളജടാലങ്കാരം
തണ്ടാര്‍ബാണ മഹോത്സവ ദീപം
തരുണി നിരാകൃതതിമിരാടോപം
ചരണം 2
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.