വളരെ പുത്രിമാര്‍

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

വളരെപ്പുത്രിമാരുണ്ടെന്നാകിലും മമ
വാത്സല്യമിത്ര തോന്നീലാരിലും
വളരുന്നു മോദം മനതാരിലും-ഇന്നു
മാന്യയായ് വന്നേന്‍ മൂന്നുപാരിലും

അർത്ഥം: 

വളരെപുത്രിമാരുണ്ടെങ്കിലും ആരിലും ഇത്ര വാത്സല്യം എനിക്ക് തോന്നിയിട്ടില്ല. മനസ്സില്‍ സന്തോഷം വളരുന്നു. ഞാന്‍ മൂന്നുലോകത്തിലും വെച്ച് മാന്യയായി.