രൂഢമാം മദേന

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം:

പുരഹരപുര ഗോപുരോപകണ്ഠo
പ്രവിശതി പത്മഭവാത്മജേഥ തസ്മിൻ
പ്രസഭമഭിസരൻ നിരുദ്ധ്യ നന്ദീ
പ്രകടരുഷാ പരുഷാക്ഷരം ബഭാഷേ

 

ചരണം1:
രൂഢമാം മദേന ചന്ദ്രചൂഡ മന്ദിരത്തിൽ വന്നു
ഗൂഢമായ് കടന്നിടുന്ന മൂഢനാരടാ

 

അർത്ഥം: 

ബ്രഹ്മപുത്രനായ ദക്ഷന്‍ പരമശിവന്റെ ഗോപുരദ്വാരത്തില്‍ എത്തിയപ്പോള്‍ , പെട്ടെന്ന് നന്ദികേശ്വരന്‍ മുന്നോട്ടുവന്നു തടഞ്ഞ് കോപത്തോടെ പരുഷമായി ഇങ്ങിനെ പറഞ്ഞു.
 
നന്ദികേശ്വരന്‍
വര്‍ദ്ധിച്ച അഹങ്കാരത്തോടെ  രഹസ്യമായി പരമശിവന്റെ മന്ദിരത്തില്‍ കടക്കുന്ന മൂഢന്‍ ആരാണ്?