ദുഷ്ടന്മാര്‍ ചെയ്യുന്ന

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ദുഷ്ടന്മാര്‍ ചെയ്യുന്ന ദുഷ്ക്കര്‍മ്മത്തിന്‍ ഫലം
പെട്ടെന്നനുഭവിച്ചീടുമവര്‍ തന്നെ.
ശിഷ്ടന്മാര്‍ നിങ്ങള്‍ക്കു പക്ഷപാതമെന്നി-
ലൊട്ടല്ലതുകൊണ്ടു തോന്നീടുമിങ്ങനെ .

അർത്ഥം: 

ദുഷ്ടന്മാര്‍ ചെയ്യുന്ന ദുഷ്ക്കര്‍മ്മങ്ങളുടെ ഫലം അവര്‍ തന്നെ പെട്ടെന്ന് അനുഭവിക്കും. ശിഷ്ടന്മാരായ നിങ്ങള്‍ക്ക് എന്നില്‍ പക്ഷപാതം അളവില്ലാത്തതാണ്‌. അതുകൊണ്ടാണ്‌ ഇങ്ങനെ തോന്നുന്നത്.