സര്‍വൈകസാക്ഷി

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 1
സര്‍വൈകസാക്ഷി ഭവാനറിഞ്ഞീടാതെ
സാമ്പ്രതമൊന്നും ഇല്ലെങ്കിലും ചൊല്ലുവന്‍ .
ദുര്‍വാരഗര്‍വാന്ധനാകിയ ദക്ഷന്‍റെ
ദുര്‍ഭാഷണങ്ങള്‍ ഞാനെങ്ങനെ ചൊല്ലേണ്ടൂ!
പല്ലവി.
ചന്ദ്രചൂഡ! കേള്‍ക്ക മേ ഗിരം.
ചന്ദ്രചൂഡ കേള്‍ക്ക മേ.
ചരണം 2
ഇക്കാലമങ്ങൊരു യാഗം തുടങ്ങിപോല്‍
സല്‍ക്കരഭാഗം ഭവാനതിലില്ലപോല്‍!
ധിക്കരിക്കുന്നു ഭവാനയെന്നുള്ളതും
തൃക്കാല്‍ വണങ്ങീട്ടുണര്‍ത്തിപ്പാന്‍ വന്നു ഞാന്‍.
 

അർത്ഥം: 

അല്ലയോ ചന്ദ്രചൂഡാ എന്‍റെ വാക്കുകള്‍ കേട്ടാലും. സര്‍വ്വ സാക്ഷിയായ അങ്ങ് അറിയാതെ ഒന്നുമില്ല ഇപ്പോള്‍ . എന്നാലും ഞാന്‍ പറയാം, തടുക്കാനാവാത്ത ഗര്‍വ്വത്താല്‍ അന്ധനായ ദക്ഷന്‍റെ അധിക്ഷേപ വാക്കുകള്‍ ഞാന്‍ എങ്ങനെയാണ്‌ പറയുക?. ഇപ്പോള്‍ അവിടെ ഒരു യാഗം തുടങ്ങിയിട്ടുണ്ടത്രേ. അതില്‍ ഭവാന്‌ ഹവിര്‍ഭാഗം ഇല്ലത്രെ. അങ്ങയെ ദക്ഷന്‍ ധിക്കരിക്കുന്നു എന്നുള്ളതും കാലിണവന്ദിച്ച് അറിയിക്കുവാനായിട്ടാണ്‌ ഞാന്‍ വന്നത്.