കുവലയവിലോചനേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കുവലയവിലോചനേ! കുമതിയാകിയ ദക്ഷന്‍
ഹവകര്‍മ്മകഥ നമ്മോടറിയിക്കാതിരിക്കുമ്പോള്‍
ഭവതിയങ്ങു ചെന്നെങ്കില്‍ പലരും കേള്‍ക്കവേ പാര-
മവമാനിച്ചയച്ചീടുമതിനില്ല സന്ദേഹം.
പല്ലവി
ബാലേ! മൃദുതരശീലേ! ദയിതെ! മേ
ഭാഷിതമിതു കേള്‍ക്ക നീ.
അർത്ഥം:
കുവലയവിലോചനേ,ദുര്‍ബുദ്ധി ആയ ദക്ഷന്‍ യാഗം നടത്തുന്ന കാര്യം നമ്മളോട് പറയാതിരുക്കുമ്പോള്‍ ഭവതി അവിടെ ചെന്നാല്‍ എല്ലാവരും കേള്‍ക്കെ ഭവതിയ അവമാനിച്ച് തിരിച്ചയയ്ക്കും എന്നതില്‍ സംശയമില്ല.മൃദുസ്വഭാവമുള്ള പ്രിയതമേ, എന്റെ വാക്കുകള്‍ നീ കേട്ടാലും