കൃതാശീര്‍വാദേഥ ത്രിപുരഭിദി

ആട്ടക്കഥ: 

കൃതാശീര്‍വാദേഥ ത്രിപുരഭിദി സാകം ദയിതയാ
ഗിരീശം കൈലാസം ഭഗവതി  ഗിരീശേ ഗതവതി
സുരേശൈസ്സാനന്ദൈര്‍മ്മുനിഭിരപി സ ശ്ലാഘിതയശാ:
പ്രജേശോ ദക്ഷോപി പ്രചുര സുഖമദ്ധ്യാസ്ത നഗരീം.

അർത്ഥം: 

അങ്ങിനെ അനുഗ്രഹം നല്‍കി ത്രിപുരാന്തകനായ ഗിരീശന്‍ ദയിതയോടോപ്പം കൈലാസത്തിലേക്ക് പോയി. ആനന്ദവാന്മാരായ ദേവന്മാരാലും മുനിമാരാലും പ്രശംസിക്കപ്പെട്ട യശസ്സോടുകൂടിയ പ്രജാപതിയായ ദക്ഷന്‍ സ്വന്തം പുരിയില്‍ വളരെ സുഖത്തോടെ വസിച്ചു.