നീരജസംഭവനന്ദന

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

നീരജസംഭവനന്ദന സുമതേ
 നീരസഭാവമിതരുതരുതിനിമേല്‍
 പാരം നിന്നുടെ ദര്‍പ്പനിമിത്തം
 പരിഭവമിങ്ങിനെ വന്നുഭവിച്ചു
ചരണം2:
ആര്‍ത്തികളെല്ലാം തീര്‍ന്നു ഭവാനും
 ആനന്ദേന വസിക്ക നികാമം
 കീര്‍ത്തിയുമാചന്ദ്രാര്‍ക്കം വിലസതു
 കെല്പൊടു ശിവകൃപയാ ഭവതു ശുഭം

അർത്ഥം: 

അല്ലയോ ബ്രഹ്മപുത്രാ ഇനിമേലില്‍ വൈരബുദ്ധി ഉണ്ടാകരുത്. നിന്റെ അഹങ്കാരം മൂലമാണ് ഈ വിഷമങ്ങളൊക്കെ ഉണ്ടായത്. വിഷമങ്ങളെല്ലാം തീര്‍ന്ന് ഭവാന്‍ ഏറ്റവും ആനന്ദത്തോടെ വസിച്ചാലും. ചന്ദ്രനും സൂര്യനും ഉള്ളകാലത്തോളം നിന്റെ കീര്‍ത്തി നിലനില്‍ക്കട്ടെ. ശിവകാരുണ്യത്താല്‍ നിനക്ക് മംഗളം ഭവിക്കട്ടെ.