വീരരായീടുന്ന

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഏവം ധര്‍മ്മസുതേ സുഖം നരപതേരര്‍ദ്ധാസനാദ്ധ്യാസിതേ
ഭീമാഖണ്ഡലസൂനുമാദ്രതനയാ: പുത്രാശ്ച തത്രാഗമന്‍
താന്‍ പൌരോഗവഷണ്ഡസാദി പശുപാകാരാന്‍ നിരീക്ഷ്യാന്തികേ
ഗാഢാരൂഢ കുതൂഹലാകുലമനാ വാണീമഭാണീനൃപ:

ചരണം 1
വീരരായീടുന്ന നിങ്ങളാരഹോ ചൊല്ലുവിന്‍ മമ
ചാരവേ വന്നതിനെന്തു കാരണമെന്നതുമിപ്പോള്‍ ?
ചരണം 2
ഏതൊരു ദിക്കില്‍നിന്നിങ്ങു സാദരം വന്നതു നിങ്ങള്‍
ചേതസി മോഹമെന്തെന്നും വീതശങ്കം ചൊല്ലീടുവിന്‍ ?

അർത്ഥം: 

ഇങ്ങിനെ ധര്‍മ്മപുത്രര്‍ രാജാവിന്‍റെ അര്‍ദ്ധാസനത്തില്‍ സുഖമായി വാണപ്പോള്‍ ഭീമന്‍ ,അര്‍ജ്ജുനന്‍ , നകുലസഹദേവന്‍മാര്‍ തുടങ്ങിയവര്‍ അവിടെയെത്തി. പ്രധാന വെപ്പുകാരന്‍ , നപുംസകം, അശ്വപാലകന്‍ , പശുപാലകന്‍ എന്നീ വേഷം ധരിച്ച് തന്‍റെ അരികില്‍ വന്ന  അവരെക്കണ്ട്  വര്‍ദ്ധിച്ച കൌതുകത്തോടെ വിരാടരാജവ് ഇങ്ങിനെ പറഞ്ഞു.

വീരരായ നിങ്ങള്‍ ആരാണ്? എന്റെയടുത്ത് വരാന്‍ കാരണമെന്താണ്? നിങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്നും മനസ്സില്‍ എന്താണ് ആഗ്രഹമെന്നും സംശയമില്ലാതെ പറഞ്ഞാലും.