നൃത്തഗീതാദികളിലിന്നെത്രയും

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

നൃത്തഗീതാദികളിലിന്നെത്രയും കൌശലമുള്ള
നര്‍ത്തകിയാം ബൃഹന്ദള സത്തമ ! കേളഹമല്ലോ
രാജരാജവിഭവ! ഹേ! രാജശേഖരാ!

അർത്ഥം: 

രാജാക്കന്മാര്‍ക്കുശിരോഭൂഷണമായിട്ടുള്ളവനേ, വൈശ്രവണനുതുല്യം സമ്പത്തുള്ളവനേ, നൃത്തഗീതാദികളില്‍ നല്ല സാമര്‍ത്ഥ്യമുള്ള  ബൃഹന്ദള എന്ന നര്‍ത്തകിയാണ് ഞാന്‍ .