കേകയഭൂപതി

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പല്ലവി:

കേകയഭൂപതി കന്യേ കേള്‍ക്ക മേ ഗിരം
അനുപല്ലവി:
നാകനിതംബിനീകുല നന്ദനീയതരരൂപേ
ചരണം1:
പ്രാജ്ഞമാര്‍മൌലിമാലികേ രാജ്ഞി ഞാനിന്ദ്രപ്രസ്ഥത്തില്‍
 യാജ്ഞസേനിതന്നുടയ ആജ്ഞാകാരിണി സൈരന്ധ്രി
ചരണം2:
നീലവേണി എനിക്കിന്നു മാലിനിയെന്നല്ലോ നാമം
 കാലഭേദം കൊണ്ടിവിടെ ചാലവെ വന്നിതു ഞാനും
ചരണം3:
ചിത്രതരമായീടുന്ന പത്രലേഖാദികളില്‍ഞാ-
 നെത്രയും നിപുണ നിന്നോടത്രകൂടി വാണീടുവന്‍
 

അർത്ഥം: 

സ്വര്‍ഗ്ഗ സുന്ദരീ വര്‍ഗ്ഗത്തിന് ഏറ്റവും ബഹുമാനിക്കത്തക്ക രൂപത്തോട് കൂടിയ കേകയ രാജ പുത്രീ എന്റെ വാക്ക് കേള്‍ക്കൂ. ബുദ്ധിമതികളുടെ മുടിയില്‍ അണിയുന്ന മാലയായ രാജ്ഞീ , ഞാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ പാഞ്ചാലിയുടെ ആജ്ഞ അനുസരിക്കുന്ന സൈരന്ധ്രി ആണ്. അല്ലയോ നീലവേണീ, എനിക്ക് ഇപ്പോള്‍ മാലിനി എന്നാണ് പേര് . കാലത്തിന്‍റെ മാറ്റം കൊണ്ട്  ഇവിടെ ഭവതിയുടെ സമീപത്ത് ഞാനും വന്നിരിക്കുന്നു .ഏറ്റവും അത്ഭുതകരമായരീതിയില്‍ പത്തിക്കീറ്റ് എഴുതുന്നതില്‍ സാമര്‍ത്ഥ്യമുള്ള ഞാന്‍ നിന്നോടുകൂടി വസിച്ചുകൊള്ളാം.