സോദരീ രാജ്ഞീ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

കൃശോദരീം താമിതി ഭാഷമാണാം
സ്വസോദരീ ശാസനതോ വിധേയാം
വിധാതു കാമോ വിഗതത്രപോസൌ
ജഗാദ താം സൂതസുത: സുദേഷ്ണാം

ചരണം1:
സോദരി രാജ്ഞീമൌലിമാലികേ താവകം
പാദപങ്കജമിതാ വണങ്ങുന്നേൻ
ചരണം2:
സുന്ദരീമണിയാകും മാലിനീമൂലമായി
കന്ദര്‍പ്പനാലേ ഞാനോ ജിതനായി
ചരണം3:
പലനാളുമഭിലാഷം പറഞ്ഞിട്ടുമവള്‍ മനം
ശിലപോലെ മഹാരൂക്ഷം ശിവശിവ‍
 

അർത്ഥം: 

ഇങ്ങിനെ പറയുന്ന ആ സുന്ദരിയെ തന്റെ സഹോദരിയുടെ ആജ്ഞ മൂലം പാട്ടിലാക്കാമെന്നു കരുതി കീചകൻ നിർലജ്ജനായി സുദേഷ്ണയോടു പറഞ്ഞു.

രാജ്ഞിമാരുടെ ശിരസ്സിന് മാലയായുള്ള അല്ലയോ സോദരീ നിന്റെ പാദകമലം ഞാൻ ഇതാ വണങ്ങുന്നു. സുന്ദരിയായ മാലിനി കാരണം കാമദേവൻ എന്നെ ജയിച്ചിരിക്കുന്നു. പലതവണ പറഞ്ഞിട്ടും അവളുടെ മനസ്സ് പാറപോലെയാണ് കഷ്ടം തന്നെ.