സോദരാ ശൃണു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം1:
സോദര ശൃണു മമ വചനം
മേദുരഗുണനയവേദികളുടെ മൌലേ
ചരണം2:
നല്ലതിനല്ല നീ താന്‍ തുടങ്ങുന്നു ധരിച്ചാലും
നിര്‍ല്ലജ്ജനായിട്ടേവം ചൊല്ലായ്ക മഹാമതേ
ചരണം3:
ഗന്ധര്‍വ്വന്മാരഞ്ചുപേര്‍ അവളുടെ രമണന്മാര്‍
അന്ധത്വംകൊണ്ടു നീയും അനര്‍ത്ഥങ്ങള്‍ വരുത്തൊല്ലാ
അർത്ഥം:
അല്ലയോ അനുജാ, വിശിഷ്ടമായ ഗുണങ്ങളേയും നയങ്ങളേയും അറിയുന്നവരിൽ അഗ്രഗണ്യനായവനേ, എന്റെ വാക്ക് കേട്ടാലും. നീ ഇങ്ങിനെ തുടങ്ങുന്നത് നല്ലതിനല്ലെന്ന് അറിഞ്ഞാലും. നാണമില്ലാതെ ഇങ്ങിനെ ഓരോന്ന് പറയരുത്. അവൾക്ക് അഞ്ചു ഗന്ധർവ്വന്മാർ ഭർത്താക്കന്മാരായുണ്ട്. നീ വെറുതെ അനർത്ഥങ്ങൾ വരുത്തരുത്.