രംഗം പത്ത്,കീചക ഗൃഹം
ആട്ടക്കഥ:
സുദേഷ്ണയുടെ ആജ്ഞപ്രകാരം മാലിനി മദ്യം കൊണ്ടുവരാനായി കീചകന്റെ മന്ദിരത്തിൽ എത്തുന്നു. അക്ഷമനായി കാത്തിരിയ്ക്കുന്ന കീചകന്റെ മുമ്പിലേയ്ക്ക് മാലിനി പാത്രം വെറുപ്പോടെ ഇടുന്നു. കീചകൻ അവളോട് സരസഭാഷണം ആരംഭിക്കുന്നു. ദേഷ്യത്തൊടെ മാലിനി താൻ വന്നതിന്റെ ഉദ്ദേശം പറയുകയും തന്നെ വേഗം പറഞ്ഞയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എത്ര പറഞ്ഞിട്ടും തന്റെ ഇംഗിതത്തിനു വഴങ്ങാത്ത മാലിനിയെ കീചകൻ മാലിനിയെ കടന്നുപിടിക്കാൻ ശ്രമിക്കുന്നു. മാലിനി കീചകന്റെ പ്രഹരമേറ്റു വീഴുകയും അവിടെനിന്ന് ഓടുകയും ചെയ്യുന്നു. കീചകൻ മാലിനിയെ പിന്തുടർന്ന് പോകുന്നു.