ഇന്ദ്രാണിയെത്തൊഴുചന്ദ്രാന്വയാഭരണൻ

കഥാപാത്രങ്ങൾ: 

ഇന്ദ്രാണിയെത്തൊഴുചന്ദ്രാന്വയാഭരണൻ
മന്ദംനടന്നഥതുടങ്ങീ,ഖേദവുമടങ്ങിമുദപിഹൃദിതിങ്ങീ,
തദനുശചിയുടെനയനമനുദമനമതുചെയ്തു
പുനരലസമിവബതമടങ്ങീ,

തുംഗാദസൗവിപുലഹർമ്മ്യാദിറങ്ങിപല
ശ്രൃംഗാടകേഖലുവിളങ്ങീ,
വിജയനുടെഭംഗിവിരവിനൊടുപൊങ്ങീ
അഖിലസുരയുവതിജനംമദനശരവിവശതയൊ-
ടതികുതുകവാരിധിയിൽമുങ്ങീ

അംഗീകരിച്ചുചിലർസംഗീതരീതി,ചിലർ
ശ്രൃംഗാരചേഷ്ടകൾതുടങ്ങീ,ചിലർമതിമയങ്ങീ
ചിലർതലവണങ്ങീ.
അതുപൊഴുതുവിജനുടെരൂപഗുണമാലോക്യ
കുഹചിദപികുസുമശരനൊതുങ്ങീ

ഉദ്യോഗമാർന്നുനിരവദ്യാംഗിമാർചിലർ
സുരോദ്യാനസീമനിനടന്നു,കൗതുകമിയന്നൂ
കാമിനികളന്നുകുസുമനിരപരിചിനൊടറുത്തു
നിജകചമതിലണിഞ്ഞുബതശോഭതടവുന്നൂ.

പൂന്തേൻനുകർന്നുസുരകാന്താജനങ്ങൾനിജ
കാന്താനഹോബതമറന്നു,
മന്ദതയുമന്നുചിന്തയിലകന്നു.
ചിന്തുമൊരുചന്തമൊടുബന്ധുരതരാംഗികളു-
മാഹന്തനൃത്തംതുടർന്നു.

അനുബന്ധ വിവരം: 

അരങ്ങിൽ പതിവില്ലെങ്കിലും ഈ ദണ്ഡകത്തിലെ ആശയങ്ങൾ ആണ് സ്വർഗ്ഗവർണ്ണനയ്ക്കായി അർജ്ജുനവേഷധാരിയായ നടൻ കൂടുതലും ഉപയോഗിയ്ക്കുന്നത്.