മത്സരം കലരുന്ന പാണ്ഡവർ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

ചരണം 1
മത്സരം കലരുന്ന പാണ്ഡവർ
മത്സപത്നരൊളിച്ചു സംപ്രതി
മാത്സ്യ രാജപുരേ ത്രയോദശ
വത്സരത്തെ നയിച്ചിടുന്നിതു.
പല്ലവി
കേൾക്കമേ വചനം ത്രിഗർത്തപതേ! പോക.
മാത്സ്യേശ്വരഗോക്കളെക്കൊണ്ടാശു വരിക ഭവാൻ
ചരണം 2
തൽക്ഷണം പ്രതിപക്ഷരവർ
നൃപപക്ഷപാതമിയന്നു ഗോധന-
രക്ഷണത്തിനു വരികിലിഹ
വിപിനക്ഷിതൌ പോകേണമിനിയും.

അർത്ഥം: 

മത്സരബുദ്ധികളും എന്റെ ശത്രുക്കളുമായ പാണ്ഡവര്‍ ഇപ്പോള്‍ മാത്സ്യരാജധാനിയില്‍ ഒളിച്ചുകൊണ്ട് പതിമൂന്നാം വര്‍ഷം കഴിച്ചുകൂട്ടുന്നു. ത്രിഗര്‍ത്തപതേ, എന്റെ വാക്കുകള്‍ കേള്‍ക്കുക. ഭവാന്‍ ഉടനെ പോയി വിരാടന്റെ പശുക്കളെ കൊണ്ടുവരിക.

മനോധർമ്മ ആട്ടങ്ങൾ: