ഭീഷണികൾ കേൾക്കുമ്പോൾ

താളം: 

ഭീഷണികൾ കേൾക്കുമ്പോൾ
ഭയമുള്ള ഭോഷനല്ല ഞാനെടാ
ഭാഷണത്തിലുള്ള ശക്തി പോരിൽ വേണം
ഈഷലെന്നിയേ നിന്നെ യുധി
സുരയോഷമാരുടെ പതിയതാക്കുവൻ
പല്ലവി
വാടാ ഭൂപകീടക വീരനെങ്കിൽ വാടാ!

അർത്ഥം: 
ഭീഷണികള്‍ കേള്‍ക്കുമ്പോള്‍ ഭയമുള്ള വിഢിയല്ലടാ ഞാന്‍. വാക്കിലുള്ള ശക്തി പോരിലും വേണം. സംശയമില്ല, നിന്നെ സ്വര്‍ഗ്ഗത്തിലേയ്ക്ക് അയയ്ക്കുന്നുണ്ട്. വാടാ, രാജകീടമേ. വീരനെങ്കില്‍ വാടാ, രാജകീടമേ.
മനോധർമ്മ ആട്ടങ്ങൾ: