ത്രിഗർത്തൻ (സുശർമ്മാവ്)
ത്രിഗർത്തദേശത്തിന്റെ അധിപതി. സുശർമ്മാവ് എന്ന് ശരിയായ പേർ. ത്രിഗർത്തൻ എന്ന് പൊതുവെ അറിയപ്പെടുന്നു
കാട്ടിൽക്കിടക്കും നിന്നാലേ
ദുഷ്ടാ നീ നില്ലെടാ ദൂരെ
അകലെയൊരു കാളിമയെന്തതുലമിഹ കാണ്മു
കല്പനപടി ചെയ്തുകൊള്ളുവൻ
ധാർത്തരാഷ്ട്ര മഹാമതേ തൊഴുതേൻ
മദിച്ചു വെട്ടുവാൻ വന്ന
ചരണം
മദിച്ചു വെട്ടുവാൻ വന്ന മഹിഷത്തിനൊടു സാമം
വദിച്ചാലതുകൊണ്ടേതും ഫലിച്ചിടുമോ ?
ഉദിച്ച ഗർവമോടേവം കഥിച്ച നിന്നുടെ ദേഹം
പതിച്ചീടും ശരങ്ങൾകൊണ്ടവനീതലേ.
ത്രിഗർത്തനാഥന്റെ
ചരണം
ത്രിഗർത്തനാഥന്റെ ഭുജമഹത്വമറിഞ്ഞിടാതെ
തിമിർത്തമദത്തോടു വന്നെതിർത്ത നിന്നെ,
വികർത്തനാത്മജൻ തന്റെ പുരത്തിലയച്ചീടുവൻ;
കിമർത്ഥം വികത്ഥനങ്ങൾ നിരർത്ഥമഹോ !
പല്ലവി
കുടിലമതേ ! പടപൊരുവതിനുടമയൊടടർ നിലമതിൽവാടാ !
ഭീഷണികൾ കേൾക്കുമ്പോൾ
ഭീഷണികൾ കേൾക്കുമ്പോൾ
ഭയമുള്ള ഭോഷനല്ല ഞാനെടാ
ഭാഷണത്തിലുള്ള ശക്തി പോരിൽ വേണം
ഈഷലെന്നിയേ നിന്നെ യുധി
സുരയോഷമാരുടെ പതിയതാക്കുവൻ
പല്ലവി
വാടാ ഭൂപകീടക വീരനെങ്കിൽ വാടാ!
പോർക്കളത്തിൽ മദിച്ചു
ചരണം 1
പോർക്കളത്തിൽ മദിച്ചു നമ്മൊടു
നേർക്കുമരികളെയാകവേ, ശിത-
ഗോക്കളെയ്തു ജയിച്ചു വിരവൊടു
ഗോക്കളെക്കൊണ്ടുവന്നീടുവൻ.
പല്ലവി
കൗരവേന്ദ്ര നമോസ്തു തേ! നൃപതേ!
കരമാവ കിം വദ !
കൈരവപ്രിയകുലമണേ ! സുമതേ !