സജ്ജനങ്ങളോടതിക്രമം

കഥാപാത്രങ്ങൾ: 

സജ്ജനങ്ങളോടതിക്രമംനിരന്തരേണചെയ്ത
ദുർജ്ജനങ്ങളേഹനിക്കുമർജ്ജുനനഹം,

നിർജ്ജരാരിവരരെ,നിങ്ങൾനിശ്ചയംരണാങ്കണത്തിൽ
നിർജ്ജിതാഹിദീർഘനിദ്രയെലഭിച്ചിടും

അർത്ഥം: 

സജ്ജനങ്ങളോട് അതിക്രമം അന്യായം നിരന്തരം ചെയ്യുന്ന ദുർജ്ജനങ്ങളായ നിങ്ങളെ ഞാൻ കൊല്ലുന്നുണ്ട്. രാക്ഷസരരെ നിങ്ങൾക്ക് യുദ്ധത്തിൽ (മരണമാകുന്ന) ദീർഘനിദ്രയെ ലഭിയ്ക്കുക തന്നെ ചെയ്യും.