ആരെടാ നടന്നീടുന്നു രാമനോടാ മൂഢാ
ശൈവവൈഷ്ണവ ചാപങ്ങളെ പറ്റി കഥയുണ്ട്. ശിവവിഷ്ണുമാരുടെ യുദ്ധസമയം വിഷ്ണു ഊതിയപ്പോൾ ശൈവചാപം ഒടിഞ്ഞു എന്നാണ് കഥ. യുദ്ധത്തിൽ ആരും ജയിക്കില്ല. പരബ്രഹ്മത്തിൽ നിന്നുമുത്ഭവിച്ചതാണ് ശിവൻ വിഷ്ണു ബ്രഹ്മാവ് എന്നിവർ. അതിനാൽ നിങ്ങൾ തമ്മിൽ യുദ്ധം അരുത് നിർത്തിക്കോളിൻ എന്ന് അശരീരി കേൾക്കും. മൂലകാരണം:-കദ്രുവും വിനിതയും തമ്മിലുള്ള മത്സരത്തിൽ ഗരുഡനും നാഗങ്ങളും തമ്മിൽ ശത്രുതയിലായി. ഗരുഡൻ നാഗങ്ങളെ കൊന്നൊടുക്കുവാൻ തുടങ്ങി. വാസുകി ശിവനെ പ്രീതിപ്പെടുത്തിയപ്പോൾ ഗരുഡനു വാസുകിയെ അക്രമിക്കാൻ സാധിക്കാതെ വന്നു. അപ്പോൾ ഗരുഡൻ വിഷ്ണുവിനെ പ്രീതിപ്പെടുത്തി. അവരവരുടെ ഭക്തരെ രക്ഷിക്കാനായി മഹാവിഷ്ണുവും പരമേശ്വരനും തമ്മിൽ യുദ്ധമായി. രണ്ട് പേരും ഓരോ വില്ലുകൾ സൃഷ്ടിച്ചു. അതാണ് ശൈവചാപവും വൈഷ്ണവ ചാപവും. യുദ്ധാവസാനം ശൈവചാപം പരമേശ്വരൻ തന്റെ ഭക്തനും മിഥിലയിലെ രാജാവുമായ ക്രതുവിനു നൽകി. മിഥിലയിലെ രാജാക്കന്മാർ ശൈവചാപത്തെ പൂജിച്ചു സൂക്ഷിച്ചു. അങ്ങനെ ആണ് ജനകനും ശൈവചാപം കിട്ടുന്നത്. വിഷ്ണു തന്റെ വില്ലിനെ ജമദഗ്നി മഹർഷിക്കു നൽകി. ജമദഗ്നിയുടെ മകനാണല്ലൊ പരശുരാമൻ. അങ്ങനെ പരശുരാമന്റെ കയ്യിൽ വൈഷ്ണവ ചാപവും എത്തി.
ഇവിടെ കോട്ടക്കൽ കളരിയിൽ ഇങ്ങയേയും ആടാറുണ്ട്:-