അവള്‍ മമ മാതാവല്ല

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

അവള്‍ മമ മാതാവല്ല മുനീന്ദ്ര

ശുഭതര ചരിത മഹാത്മന്‍

 
അർത്ഥം: 
നല്ല ചരിതമുള്ള മഹാത്മാവേ, മുനീന്ദ്രാ, അവള്‍ എന്റെ മാതാവല്ല. (പരശുരാമൻ അമ്മ (രേണുക)യെ കൊന്നവനാണെന്ന് ഓർക്കുക.)
 
അനുബന്ധ വിവരം: 
അമ്മയെ കൊന്നതിന്റെ കഥ ഇപ്രകാരമാണ്: ഭൃഗുവിന്റെ വംശത്തിൽ ജനിച്ചതിനാൽ ആണ് ഭൃഗുരാമൻ, ഭാർഗ്ഗവരാമൻ എന്നൊക്കെ വിളിക്കുന്നത്. ശരിക്കുപേർ രാമൻ എന്ന് മാത്രമാണ്. ജമദഗ്നി അച്ഛനും രേണുക അമ്മയും. ബ്രാഹ്മണനാണ് രാമനെങ്കിലും വേദാദ്ധ്യായനം ഉള്ളതായി പുരാണങ്ങളിൽ പറയുന്നില്ല. ആദ്യം മുതലേ രാമനു ആയോധനവിദ്യയോടായിരുന്നു മോഹം. ശ്രീപരമേശ്വരനാണ് രാമന്റെ ഗുരു. ശ്രീപരമേശ്വരൻ വിശിഷ്ടമായ ഒരു പരശു (മഴു) രാമനു ആയുധമായി കൊടുത്തു. അങ്ങനെ ആണ് പരശുരാമൻ എന്ന പേരുവന്നത്. വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണ് പരശുരാമൻ.
ഒരിക്കൽ രാമന്റെ അമ്മ, നിത്യപൂജയ്ക്കായി വെള്ളം കൊണ്ടുവരുന്നതിനായി നർമ്മദാ നദിയ്ലേക്ക് പോയി. ആ സമയം അവിടെ കുളിച്ചുകൊണ്ടിരുന്ന ചിത്രരഥൻ എന്ന ഗന്ധർവ്വനെ കണ്ട് രേണുക മോഹിച്ച്, അദ്ദേഹത്തെ തന്നെ ഉറ്റുനോക്കി ചുറ്റുപാട് മറന്ന് നിന്നു. ഞ്ജാനദൃഷ്ടിയാൽ ജമദഗ്നിമഹർഷി ഈ വിവരം അറിഞ്ഞു. വെള്ളവുമായി തിരിച്ച് ആശ്രമത്തിൽ എത്തിയ പത്നിയുടെ തല വെട്ടിക്കളയാൻ മക്കളോട് ജമദഗ്നി മഹർഷി ആവശ്യപ്പെട്ടു. മറ്റുമക്കളെല്ലാം വിമുഖത കാണിച്ചെങ്കിലും രാമൻ പിതാവിന്റെ ആജ്ഞപ്രകാരം അമ്മയുടെ കഴുത്തറത്തു കൊന്നു. സന്തുഷ്ടനായ ജമദഗ്നി രാമനോട് എന്ത് വരം വേണമെന്ന് ചോദിച്ചു. അമ്മയെ ജീവിപ്പിച്ച് തരാൻ രാമൻ ആവശ്യപ്പെട്ടു. ജമദഗ്നി പത്നി രേണുകയെ പുന്രുജ്ജീവിപ്പിച്ചു.