ജയ ജയ രാമചന്ദ്ര ജാനകീപതേ
ശ്രീരാമനേവമരുള്‍ചെയ്‌തതു കേട്ടുടന്‍ താ-
നാലോക്യ രാമമധികം ഭൃഗുനന്ദനോപി
നാരായണം നയനഗോചരമാശു ദൃഷ്‌ട്വാ
പാരം തെളിഞ്ഞു ഹൃദയേ നിജഗാദ രാമം
ജയ ജയ രാമചന്ദ്ര ജാനകീപതേ
നാരായണ പാപഹരപരായണ ജഗദീശ
പാരാവാര ശായിന്‍ ദേവ നാരദാദിമുനിഗേയ
നിര്‍മ്മലൈകായനമായും സന്മതേദ്വിഫലമായും
ചിന്മയ ത്രിമൂലമായും രമ്യ ചതുരസമായും
പഞ്ചശിഫമായും പിന്നെ കിഞ്ച ഷഡാത്മാവായിട്ടും
അഞ്ചിതമാം തോലേഴായും മഞ്‌ജുളാഷ്‌ടശാഖയായും
ഒമ്പതുകോടരമായും അന്‍പോടീരഞ്ചിലയായും
പക്ഷിയുഗ്മത്തോടുമാദിവൃക്ഷമായ മഹാദേവ
ചെയ്‌തു ഞാന്‍ പ്രതിജ്ഞമുന്നം ക്ഷിതിയില്‍ മുഹൂര്‍ത്തനേര-
മല്ലാതെ നില്‌ക്കയില്ലെന്നു കല്യ വൈകുന്നു പോവാൻ
എന്നുടെ മനോവേഗത്തെ എന്നതിനാല്‍ കളയൊല്ല
പുണ്യരാശേ ഞാനാര്‍ജ്ജിച്ച പുണ്യലോകങ്ങള്‍ ഖണ്‌ഡിയ്‌ക്ക
ചൊല്ലെഴും വില്ലാളിവീര മല്ലികാമുകുളദന്ത
ജയജയ എന്ന് പദം തുടങ്ങുമ്പോൾ ചെണ്ടയിൽ വലന്തലമേളം. ശ്രീരാമൻ അമ്പെയ്തശേഷം വലന്തലമേളം അവസാനിപ്പിയ്ക്കുന്നു.