താരാരാജസമകോമളവദനേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
താരാരാജസമകോമളവദനേ
താരേ മദിരമദാരുണനയനേ
 
വരുണീപാനത്തെ ചെയ്‌തുമദിച്ചു
ശ്രീരാമനേയും മറന്നു നികാമം
 
ചെയ്‌ത സഹായങ്ങളൊക്കെ മറന്നു
ഏതും ഭയം കൂടാതായതും ചേരും
അർത്ഥം: 

സുന്ദരീ താരേ മദ്യത്തിന്റെ മദം കൊണ്ട് ചുകന്നകണ്ണോടുകൂടിയുള്ളവളേ, മദ്യപാനത്താൽ വല്ലാതെ മത്ത് പിടിച്ചു. നിങ്ങൾ ശ്രീരാമനെ മറന്നു. ചെയ്ത സഹായങ്ങൾ എല്ലാം മറന്ന് തീരെ ഭയമില്ലാതായി.