മല്ലാരാതി മഹീസുരാൽ പൃഥുകഭാണ്ഡത്തെ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മല്ലാരാതി മഹീസുരാൽ പൃഥുകഭാണ്ഡത്തെ ഗ്രഹിച്ചു ബലാൽ
കല്ലും നെല്ലുമിടയ്ക്കണഞ്ഞ ചിപിടം വേഗം ഭുജിച്ചീടിനാൻ
ഉല്ലാസത്തോടു പിന്നെയും കരതലേനാഞ്ഞാനശിച്ചീടുവാൻ
കല്യാണാംഗി രമാ മുരാന്തകകരം മെല്ലെ പിടിച്ചീടിനാൾ
അർത്ഥം: 
ശ്രീകൃഷ്ണൻ ആ ബ്രാഹ്മണനിൽ നിന്ന് അവില്പൂതി ബലമായി എടുത്ത് കല്ലും നെല്ലും കലർന്ന അവിൽ പെട്ടെന്ന് ആർത്തിയോടെ ഭക്ഷിച്ചു. പിന്നെയും രണ്ടാമതൊരു പിടികൂടി സന്തോഷത്തോട് കഴിക്കുവാൻ ആരംഭിച്ചപ്പോൾ മംഗളരൂപിയായ രുക്മിണി അതു തടഞ്ഞുകൊണ്ട് ശ്രീകൃഷ്ണന്റെ കൈകളിൽ മെല്ലെ പിടിച്ചു.