ഗുരുപുരേ നിന്നു ഭവാൻ പിരിഞ്ഞതിൽ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഗുരുപുരേ നിന്നു ഭവാൻ പിരിഞ്ഞതിൽ പിന്നെ സഖേ !
ത്വരിതം സമാവർത്തനം പരിചിലതീതമല്ലേ ?
പരിണയം കഴിഞ്ഞിതോ പത്നിയും ഭവാനേറ്റം
പരിഹൃഷ്ടയായിട്ടല്ലേ സ്വൈരം വാഴുന്നു സദാ
 
അലമലം ബഹുവാചാ ഫലമെന്തു ക്ഷുധയാലേ
വലയുന്നു തവ ബാഹുമൂലാന്തേ കാണുന്നു കിം
വ്രീളാംശം തവ വേണ്ടാ പലരും ബുഭുക്ഷുവെന്നു 
നലമൊടു പറയുന്നു ഛലമല്ല സഖേ ! എന്നെ
അർത്ഥം: 
ഗുരുവിന്റെ ആശ്രമത്തിൽ നിന്ന് നമ്മൾ തമ്മിൽ പിരിഞ്ഞതിനു ശേഷം സമാവർത്തനം (ഇത് ബ്രാഹ്മണരുടെ ഒരു ചടങ്ങ് ആണ്. ഉപനയനം കഴിഞ്ഞ് സമാവർത്തനം കൂടെ കഴിഞ്ഞാലേ ബാലൻ അല്ലാതെ ബ്രാഹ്മണൻ  ആകൂ. വിവാഹം ചെയ്യാനും പറ്റൂ.) അല്ല, അങ്ങയുടെ വിവാഹം കഴിഞ്ഞുവോ? (എന്നെ അറിയിച്ചില്ലാന്ന് വ്യംഗ്യം). ഭാര്യയും അങ്ങുമായി സന്തോഷത്തോടെ സ്വൈര്യമായി വാഴുന്നില്ലേ? മതി മതി, പലതും സംസാരിച്ചിരുന്നത് മതി. എനിക്ക് വല്ലാതെ വിശക്കുന്നു. അങ്ങയുടെ കക്ഷത്തിൽ എന്തോ ഞാൻ കാണുന്നു. അതെന്താണ്? ഇതിൽ, ഭക്ഷണകാര്യത്തിൽ ഒട്ടും നാണം വേണ്ടാ. എന്നെ പലരും തീറ്റക്കൊതിയൻ എന്നല്ലേ പറഞ്ഞ് രസിക്കാറുള്ളത്?