നാഥ! പുരുഭൂതിസമുദായമിതശേഷവും

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
നാഥ! പുരുഭൂതിസമുദായമിതശേഷവും
പാഥോജനേത്രനുടെ കാരുണ്യമല്ലൊ
പീതാംബരൻ പൃഥുക ഭുക്തിയാൽ തോഷിച്ചു
വീതശങ്കം നമുക്കേകിനാൻ സമ്പദം;
ദൈതേയവൈരിയിലനാരതം ഭക്തിയോടു
ചെമ്മേ വസിക്ക ചരമാവധി സുഖേന നാം
 
അർത്ഥം: 

അല്ലയോ പ്രാണനാഥാ ഈ ഐശ്വര്യസമ്പൽസമൃദ്ധിയിൽ ഇപ്പോൾ നമുക്ക് ലഭിച്ചത് താമരക്കണ്ണനായ കണ്ണന്റെ കരുണ കാരണം മാത്രമാണല്ലൊ.  മഞ്ഞപ്പട്ടണിഞ്ഞ ആ കൃഷ്ണൻ അങ്ങ് കൊണ്ട് ചെന്ന അവിൽ കഴിച്ചു സന്തുഷ്ടനായപ്പോൾ അശേഷവും സംശയിക്കാതെ നമുക്ക് തന്ന സമ്പത്താണിവയെല്ലാം. ദുഷ്ടനിഗ്രഹിയായ ആ ഭഗവാനിൽ മരണം വരെ എല്ലായ്പ്പോഴും ഉറച്ച ഭക്തിയോടെ, കൈവന്ന സുഖങ്ങളെല്ലാമനുഭവിച്ച് കൊണ്ട് വേണ്ടും വിധം നമുക്ക് കഴിഞ്ഞുകൂടാം.