കള്ളകൃഷ്ണനെന്നുള്ളവൻ കൊള്ളാം ചങ്ങാതി
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കള്ളകൃഷ്ണനെന്നുള്ളവൻ കൊള്ളാം ചങ്ങാതി
ഭള്ളിൽ കുറവുള്ളോനല്ലേ?
വെള്ളയിൽ നിങ്ങൾക്കുള്ള ദൈവമേതെന്നുള്ളതും
വിള്ളുതിന്നു മുതുവെള്ളരുതേറിയ
വെള്ളിമലയനെന്നുണ്ടൊരു കള്ളൻ
അർത്ഥം:
കൊള്ളാം! ചങ്ങാതിയായ കള്ളകൃഷ്ണനെന്നുള്ളവൻ ചതിയിൽ കുറവുള്ളവനല്ലേ? (വിപരീതാർത്ഥം) നിങ്ങൾ മനസ്സിൽ കരുതുന്ന ദൈവവും കൊള്ളാം. വിഷം തിന്നിട്ട് മുതുക്കൻകാളപ്പുറത്തേറി വെള്ളിമലയിൽ താമസിക്കുന്നവനായ ഒരു കള്ളൻ.
(ഇവിടെ, അർജ്ജുനൻ ശിവനെ തപസ്സ് ചെയ്യുകയാണ്, ആ ശിവനെ ആണ് കാട്ടാളൻ കളിയാക്കുന്നത്. അർജ്ജുനനെ പരീക്ഷിക്കുകയാണ്. വെള്ളിമല എന്നുദ്ദേശിക്കുന്നത് കൈലാസം. മുതുക്കൻ കാള ശിവന്റെ വാഹനം. വിഷം തിന്ന കഥ പ്രസിദ്ധം.)