എന്നുടയ സോദരിയെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി
എന്നുടയ സോദരിയെ വികൃതയായിചെയ്തവന്‍
തന്നുടെ ജായയെ കൊണ്ടുവരുവന്‍ ഞാൻ
അനുപല്ലവി
മന്നിലൊരു നാരികളും ഏവമില്ലല്ലോ
നന്ദികലരും ദേവനഗരിയിലുമില്ലല്ലോ
അർത്ഥം:
എന്നുടയ സോദരിയെ:- എന്റെ സോദരിയെ വിക്യതയാക്കിയവന്റെ പത്നിയെ ഞാന്‍ കൊണ്ടുവരും. ഭൂമിയില്‍ ഇത്തരത്തിലുള്ള സ്ത്രീകള്‍ വേറേയില്ലല്ലൊ. വിശേഷപ്പെട്ട ദേവലോകത്തുമില്ല.
അരങ്ങുസവിശേഷതകൾ:
‘മന്നിലൊരു നാരികളും’ എന്നു ചൊല്ലിവട്ടം തട്ടിയാല്‍ രാവണന്‍ അകമ്പനനോട് സീതയുടെ സൌന്ദര്യഗുണങ്ങളെപറ്റി ചോദിച്ചറിയുന്നു. അകമ്പനന്‍ സീതയുടെ സൌന്ദര്യം വര്‍ണ്ണിക്കുന്നു. ശേഷം കലാശം ചവുട്ടിയിട്ട് ചരണമാടുന്നു