രാമ രാഘവ കോമളാകൃതേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
രാമ രാഘവ കോമളാകൃതേ
കാമരൂപ നീ ഖേദിച്ചീടൊല്ല
ജനകകന്യകാ ജാനകി സതീ
മാനവേശ്വര മന്നിലെങ്കിലും
 
വാനവർപുരം തന്നിലെങ്കിലും
കൗണപർപുരം തന്നിലെങ്കിലും
ജലധിതന്നിലെങ്കിലും മറ്റു
ശൈലങ്ങളിലെന്നാകിലും വിഭോ
 
(കാലം മുറുകി)
കൊണ്ടുവന്നീടുന്നുണ്ടു നിർണ്ണയം
കുണ്ഡലീസമചണ്ഡസായക
അജാത്മജാത്മജാ അതിശോകത്തെ 
ചിന്മായകൃതേ മുഞ്ച മുഞ്ച നീ
 
തിരശ്ശീല
അർത്ഥം: 
രാമാ ഭംഗിസ്വരൂപാ നീ സങ്കടപ്പെടരുത്. ഭൂമിയിൽ എന്നല്ല, ദേവലോകത്തായാലും അസുരലോകത്തായാലും സമുദ്രത്തിലായാലും മലമുകളിലായാലും കൊണ്ടുവരും സീതയെ. അതിനാ അതിയായ സങ്കടത്തെ ചിന്മയാകൃതേ കളയുക നീ.